
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: നമ്മുടെ യാതനകളിലും മരണത്തിൽപ്പോലും നമ്മെ കൈവെടിയാതെ നമ്മുടെ ചാരത്തായിരിക്കുവാനാണ് യേശു ഓശാനയുടെ ദിനങ്ങൾക്ക് ശേഷം പീഡകളിലൂടെയും യാതനകളിലൂടെയും കടന്നുപോയി കുരിശുമരണം പ്രാപിച്ചതെന്നും; അതുകൊണ്ടുതന്നെ കുരുത്തോലയും കുരിശും വേർപെടുത്താനാവാത്തവിധം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഓശാന ഞായറാഴ്ച വിവ്യബലിയിൽ പാപ്പായുടെ ഉദ്‌ബോധനം.
നമ്മുടെ വീഴ്ചകളിലും തകർച്ചകളിലും ഭീതിയിലും ദൈവം നമ്മുടെ അരികിലുണ്ട്. അതിനാൽ, ഒരിക്കലും പാപത്തിനോ, പൈശാചിക ശക്തികൾക്കോ നമ്മെ കീഴ്പ്പെടുത്താനാകില്ല. അതേസമയം, വിജയത്തിനായി വീശിയ കുരുത്തോല കുരിശുമരത്തെ തഴുകുന്നുണ്ടെന്നത് മറക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
യേശുവിനോടുള്ള നമ്മുടെ മനോഭാവം ആരാധനയിലും പ്രശംസയിലും ഒതുക്കാതെ, അവിടുത്തെ അനുഗമിക്കുന്നതിലേയ്ക്ക് വളരണമെന്നും, യേശുവിന്റെ വാക്കുകളും പ്രവൃത്തികളും നമ്മെ വെല്ലുവിളിക്കാൻ അനുവദിക്കുമ്പോൾ മാതമേ അവിടുത്തെ അനുഗമിക്കുന്നതിലേയ്ക്ക് വളരാൻ നമുക്ക് കഴിയുകയുള്ളൂവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
അതേസമയം, നമ്മുടെ ഹൃദയങ്ങളേയും മനസ്സുകളേയും അത്ഭുതാതിരേകംകൊണ്ടു നിറയ്ക്കുന്ന പ്രക്രിയ ദൈവം ഇന്നും തുടരുകയാണെന്നും, ക്രൂശിതരൂപത്തെ നോക്കുമ്പോഴെല്ലാം നമ്മിലും അത്ഭുതാതിരേകം നിറഞ്ഞുകൊണ്ട് നമുക്കും പറയുവാൻ കഴിയട്ടെ, “സത്യമായും അവിടുന്നു ദൈവപുത്രനാണ് – അവിടുന്നാണ് എന്റെ ദൈവം!” എന്ന ആശംസയോടുകൂടിയാണ് പരിശുദ്ധപിതാവ് വചന പ്രഘോഷണം ഉപസംഹരിച്ചത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.