
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന മധ്യേ, കൊല്‍ക്കത്ത ആര്‍ച്ചുബിഷപ്പ് ഏലിയാസ് ഫ്രാങ്ക്, മധുര ആര്‍ച്ചുബിഷപ്പ് അന്തോണിസാമി സവരിമുത്തു എന്നിവര്‍ക്ക് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പലിയം കൈമാറി .
മെട്രോപൊളിറ്റന്‍ അധികാരത്തിന്‍റെയും മാര്‍പ്പാപ്പയുമായുള്ള കൂട്ടായ്മയുടെയും പുരാതന പ്രതീകമായ പലിയം ഇരുവരും ഔദ്യോഗികമായി സ്വീകരിച്ചു.സഭയുടെ രണ്ട് പ്രധാന അപ്പോസ്തലന്മാരായ വിശുദ്ധ പത്രോസിനെയും വിശുദ്ധ പൗലോസിനെയും ആദരിക്കുന്ന തിരുനാള്‍ ദിനത്തിലാണ് പലിയം നല്‍കുന്ന ചടങ്ങ് നടക്കുക. പുതുയതായി നിയമിതരാകുന്ന മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പുമാര്‍ക്ക് നല്‍കപ്പെടുന്ന പലിയം, അവരുടെ സഭാ പ്രവിശ്യകള്‍ക്കുള്ളിലെ അജപാലനപരമായ ഉത്തരവാദിത്തത്തെയും റോമിലെ പാപ്പയുമായുള്ള അവരുടെ അടുത്ത കൂട്ടായ്മയെയുമാണ് സൂചിപ്പിക്കുന്നത്.വെളുത്ത കമ്പിളി നൂലുകൊണ്ട് നിര്‍മ്മിച്ചതും ആറ് കറുത്ത കുരിശുകളാല്‍ അലങ്കരിച്ചതുമായ പാലിയം, ഒരു മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പിന്‍റെ പ്രവിശ്യയ്ക്കുള്ളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ തോളിലുടനീളമാണ് ധരിക്കുന്നത്. ഇത് നല്ല ഇടയന്‍റെ അജപാലന പദവിയെയും, തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ആട്ടിന്‍കൂട്ടത്തോടുള്ള പരിചരണത്തെയും, പാപ്പയോടും ആഗോള സഭയോടുമുള്ള ഐക്യത്തെയുമാണ് പ്രതീകവല്‍ക്കരിക്കുന്നത്.
കൊല്‍ക്കത്ത, മധുര അതിരൂപതകളിലെ വിശ്വാസികള്‍ ലോകമെമ്പാടുമുള്ള കത്തോലിക്കരോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു; തങ്ങളുടെ ഇടയന്മാര്‍ വിശ്വാസത്തോടും ജ്ഞാനത്തോടും അജപാലനപരമായ സ്നേഹത്തോടും കൂടെ പ്രാദേശിക സഭകളെ തുടര്‍ന്നും നയിക്കാന്‍ ദൈവാനുഗ്രഹം തേടി പ്രാര്‍ത്ഥിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.