Categories: World

കഴിഞ്ഞ നാളുകള്‍ മറക്കരുത്, പൂര്‍വ്വീകരെ മറക്കരുത്, ക്രിസ്തുവാണ് നമ്മുടെ പ്രത്യാശ!; ഫ്രാൻസിസ് പാപ്പാ

കഴിഞ്ഞ നാളുകള്‍ മറക്കരുത്, പൂര്‍വ്വീകരെ മറക്കരുത്, ക്രിസ്തുവാണ് നമ്മുടെ പ്രത്യാശ!; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

ലിത്വനിയ: നിങ്ങളുടെ കഴിഞ്ഞ നാളുകള്‍ മറക്കരുതെന്നും, നമ്മുടെ പൂര്‍വ്വീകരെ മറക്കരുതെന്നുമുള്ളതാണ് തന്‍റെ ഉപദേശമെന്ന് പാപ്പാ. സെപ്തംബര്‍ 23 ഞായറാഴ്ച – ലിത്വനിയയിലെ വൈദികരോടും സന്ന്യസ്തരോടും സെമിനാരി വിദ്യാര്‍ത്ഥികളോടും സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.

നമ്മുടെ പൂര്‍വ്വീകരെ നിരന്തരം ഓർക്കണമെന്ന് പറഞ്ഞ പാപ്പാ
രക്തസാക്ഷിത്വത്തിന്‍റെ വില ഇന്ന് ലോകം മനസ്സിലാക്കണമെന്നില്ലെന്ന് ആശങ്ക അറിയിച്ചു. എന്നാല്‍, നിങ്ങള്‍ പൂര്‍വ്വീകരെ ജീവിതത്തില്‍ ശക്തികേന്ദ്രമാക്കുകയും പൂര്‍വ്വികര്‍ വിശ്വാസത്തിനുവേണ്ടി പോരാടി, നല്ല യുദ്ധം ചെയ്തു ജീവന്‍ സമര്‍പ്പിച്ചതിനെ സ്മരിക്കുകയും വേണമെന്ന് പാപ്പാ നിർദ്ദേശിച്ചു. അതേസമയം, അങ്ങനെ മുന്നോട്ടു പോകാന്‍ തങ്ങള്‍ക്കു ശക്തിയില്ലെന്ന് ഇന്നത്തെ തലമുറ ചിന്തിക്കുന്നുണ്ടെന്നും, അതിൽനിന്നും കരകയറാൻ പ്രത്യാശ നമ്മെ സഹായിക്കുമെന്നും പറഞ്ഞു.

“ക്രിസ്തുവാണ് നമ്മുടെ പ്രത്യാശ!” എന്നതാണ് ലിത്വാനിയ സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ക്രൈസ്തവര്‍ ജീവിക്കേണ്ട പ്രത്യാശയ്ക്ക് സവിശേഷമായ മാനങ്ങളുണ്ടെന്നും, അത് ദൈവപുത്രസ്ഥാന ലബ്ദിക്കായുള്ള പ്രാര്‍ത്ഥനാപൂര്‍ണ്ണമായ പ്രത്യാശയാണെന്നും ഉദ്ബോധിപ്പിച്ചു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago