അനിൽ ജോസഫ്
തിരുവനന്തപുരം: റോമില്‍ അഡ്ലിമിന സന്ദര്‍ശന ശേഷം തിരിച്ചെത്തി പനിയും അണുബാധയും ഗുരുതരമായി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ കഴിയുന്ന ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കിംസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ചികിത്സകള്‍ നടത്തിവരുന്നത്. തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസും വികാരി ജനറല്‍ മോണ്‍.സി.ജോസഫും ഇന്നലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി ആരോഗ്യനിലയെപ്പറ്റി സംസാരിച്ചിരുന്നു.
ഇന്ന് തീരദേശ മുള്‍പ്പെടെ വിവിധ ദേവാലയങ്ങളില്‍ സൂസപാക്യം പിതാവിന്‍റെ രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ചു. ദേവാലയങ്ങളിൽ വിശ്വാസികളുടെ പ്രാര്‍ത്ഥന അഭിവന്ദ്യ പിതാവിന് വേണ്ടിയായിരുന്നു. പൊഴിയൂര്‍ മറിയം മഗ്ദലേന ദേവാലയത്തിലും ബിഷപ്പിന്‍റെ ഇടവക പളളിയായ മാര്‍ത്താണ്ഡംതുറ വ്യാകുലമാതാ ദേവാലയത്തിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടന്നു.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളില്‍ ആര്‍ച്ച് ബിഷപ്പിന്‍റെ രോഗശാന്തിക്കായി വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചു. ഇന്നലെ വൈകിട്ട് മുതല്‍
ആന്തരിക അവയവങ്ങള്‍ ഗണ്യമായി പ്രവര്‍ത്തിച്ചു തുടങ്ങിയതായും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, പിതാവിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടില്ല. തുടര്‍ന്നും, ഏവരും പ്രാര്‍ത്ഥിക്കണമെന്ന് അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് അഭ്യര്‍ത്ഥിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.