Categories: Kerala

വെട്ടുകാട് ദേവാലയ തിരുനാള്‍ ആലോചനായോഗം ചേര്‍ന്നു

വെട്ടുകാട് ദേവാലയ തിരുനാള്‍ ആലോചനായോഗം ചേര്‍ന്നു

അനിൽ ജോസഫ്‌

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം തിരുന്നാള്‍ മുന്നൊരുക്കങ്ങളെ കുറിച്ച് ആലോചിക്കുന്നതായി തിരുവനന്തപുരം നഗരസഭയില്‍ യോഗം ചേര്‍ന്നു. നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

തിരുനാളിനോടനുബന്ധിച്ച് ഉത്സവ മേഖലയിലെ വിവിധ വാര്‍ഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് തീരുമാനിച്ചു. കത്താത്ത തെരുവു വിളക്കുകള്‍ കത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും, തിരുനാളുമായി ബന്ധപ്പെട്ട് ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാനും യോഗം തീരുമാനമെടുത്തു. അധികമായി ട്രാഫിക് വാര്‍ഡന്‍മാരെ നിയോഗിച്ചുകൊണ്ട് ട്രാഫിക് നിയന്ത്രണം നടത്തുന്നതിനും, പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്താനും, ആവശ്യമായ വാട്ടര്‍ ടാങ്കുകള്‍ താലൂക്ക് ഓഫീസുമായി സഹകരിച്ച് സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.

കൊടിയേറ്റ് ദിനമായ നവംബര്‍ 15 നും തിരുനാള്‍ ദിനങ്ങളായ 22 മുതല്‍ 24 വരെ കൊച്ചുവേളി പേട്ട റെയില്‍വേ സ്റ്റേഷനുകളില്‍ എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവധിക്കുന്നതിനായി നിര്‍ദ്ദേശം നല്‍കുന്നതിന് റെയില്‍വേയ്ക്ക് കത്തു നല്‍കുന്നതിനും, കെഎസ്ആര്‍ടിസി ഉത്സവ മേഖലയില്‍ അധിക സര്‍വീസ് നടത്തുന്നതിനും തീരുമാനിച്ചു.

യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ സോളമന്‍ വെട്ടുകാട്, മേരിലില്ലി രാജാസ്, കോര്‍പ്പറേഷന്‍ സെക്രട്ടറി കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഒഫീസർ ശംഖുമുഖം
എസിപി ഐശ്വര്യ ഡോണ്‍ ഗ്രേ, വെട്ടുകാട് ഇടവകയിലെ കമ്മറ്റി അംഗങ്ങൾ, വാട്ടര്‍ അതോരിറ്റി, കെഎസ്ഇബി, കെഎസ്ആര്‍ടിസി, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 day ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago