അനിൽ ജോസഫ്
നെയ്യാറ്റിന്കര: സുവിശേഷ പ്രഘോഷണം ആരെങ്കിലും വിചാരിച്ചാല് തടയാന് സാധിക്കുന്ന ഒന്നല്ലെന്ന് ഗോളിയര് ബിഷപ്പ് ഡോ.ജോസഫ് തൈക്കാട്ടില്. മധ്യ പ്രദേശില് ക്രൈസതവ വിശ്വാസികൾ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്കര രൂപത സംഘടിപ്പിച്ച “ഹാര്ട്ട് ടു ഹാര്ട്ട്” പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശില് സര്ക്കാര് സംവിധാനങ്ങള് ക്രൈസ്തവരെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
2017-ലെ കെആര്എല്സിസിബിസിയുടെ തീരുമാന പ്രകാരം ഗോളിയര് രൂപതയുമായി നെയ്യാറ്റിന്കര രൂപതയുടെ പ്രാര്ഥനാ-ഐക്യദാർഡ്യസഹകരണത്തിന്റെ ഭാഗമായാണ് ഹാര്ട്ട് ടു ഹാര്ട്ട് പരിപാടി സംഘടിപ്പിച്ചത്. ബിഷപ്പ് ഡോ.വിന്സെന്റ് സാമുവല് അധ്യക്ഷത വഹിച്ചു.
മോണ്.ജി.ക്രിസ്തുദാസ്, ശുശ്രൂഷാ കോഓഡിനേറ്റര് മോണ്.വി.പി.ജോസ്, നെയ്യാറ്റിന്കര റീജിയന് കോ-ഓഡിനേറ്റര് മോണ്.ഡി.സെല്വരാജന്, പാസ്റ്ററല് കൗണ്സില് സെക്രട്ടറി ആറ്റുപുറം നേശന്, ജോയിന്റ് സെക്രട്ടറി ഉഷാരാജന്, കെഎല്സിഎ പ്രസിഡന്റ് ഡി.രാജു, സിസ്റ്റര് എല്സി, കെസിവൈഎം പ്രസിഡന്റ് ജോജി ടെന്നിസണ്, കെഎല്സിഡബ്ല്യൂഎ പ്രസിഡന്റ് ബേബി തോമസ്, വിന്സെന്റ് ഡി പോള് പ്രസിഡന്റ് രാജമണി ലീജിയന് ഓഫ് മേരി പ്രസിഡന്റ് ഷാജി ബോസ്കോ, ഷാജിമോന് തുടങ്ങിയവര് പ്രസംഗിച്ചു.
ഗോളിയര് ബിഷപ്പ് ഡോ.ജോസഫ് തൈക്കാട്ടിലിന്റെ മുഖ്യ കാര്മ്മികത്വത്തില് നടന്ന പൊന്തിഫിക്കല് ദിവ്യബലിയോടെയാണ് പരിപാടികള്ക്ക് തുടക്കമായത്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.