Categories: Diocese

പ്രേക്ഷിത ചൈതന്യത്തില്‍ സ്നേഹവും സാഹോദര്യവും വളര്‍ത്തണം; ബിഷപ്പ്‌ വിന്‍സെന്‍റ് സാമുവല്‍

പ്രേക്ഷിത ചൈതന്യത്തില്‍ സ്നേഹവും സാഹോദര്യവും വളര്‍ത്തണം; ബിഷപ്പ്‌ വിന്‍സെന്‍റ് സാമുവല്‍

അനിൽ ജോസഫ്‌

കാട്ടാക്കട: പ്രേക്ഷിത ചൈതന്യത്തില്‍ പരസ്പരം സ്നേഹവും സാഹോദര്യവും വളര്‍ത്തണമെന്ന് നെയ്യാറ്റിന്‍കര രൂപത ബിഷപ്പ്‌ ഡോ.വിന്‍സെന്‍റ് സാമുവല്‍. ആഗോള കത്തോലിക്കാസഭ ഒക്ടോബര്‍ മാസം പ്രേക്ഷിത മാസമായി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിന്‍കര രൂപത പ്രേക്ഷിത മാസാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തൂങ്ങാംപാറ വിശുദ്ധ കൊച്ചു ത്രേസ്യാ ദേവാലയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്പ്‌.

പ്രേക്ഷിത ദൗത്യം ഏറ്റെടുത്ത് പ്രത്യേകമായി ഒരുങ്ങണമെന്നും, സുവിശേഷ ജീവിതത്തില്‍ ആഴപ്പെടണമെന്നും ബിഷപ്പ്‌ ഉദ്ബോധിപ്പിച്ചു. കാട്ടാക്കട റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെആര്‍എല്‍സിബിസി അസി.സെക്രട്ടറിമാരായ ഫാ.ആന്‍റണി ഷൈന്‍ ഫാ.സി.ടി രാജ്, സംസ്ഥാന കോ ഓഡിനേറ്റര്‍ ഷാജു അറക്കല്‍, അംഗങ്ങളായ ബെന്നിരാജന്‍, സുനിത കെ എസ്, നെയ്യാറ്റിന്‍കര രൂപത ലിറ്റര്‍ജി കമ്മിഷന്‍ സെക്രട്ടറി ഫാ.നിക്സണ്‍ രാജ്, കെആര്‍എല്‍സിസി ലെയ്റ്റി സെക്രട്ടറി ഫാ.ഷാജ്കുമാര്‍, ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേരളത്തിലെ 12 രൂപതകളിലും സംഘടിപ്പിക്കുന്ന പരിപാടി കഴിഞ്ഞ ദിവസമാണ് കൊച്ചി രൂപതയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. വരും ദിവസങ്ങളില്‍ കൊല്ലം പൂനലൂര്‍ രൂപതകളിലും പ്രക്ഷിത മാസത്തിന്റെ ഉദ്ഘാടനം നടക്കും. പ്രേക്ഷത മാസാചരത്തിന്‍റെ ഭാഗമായി കേരത്തിലെ എല്ലാ ലത്തീന്‍ രൂപതകളിലും അല്‍മായ പ്രേക്ഷിത സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago