Categories: Diocese

ഫാ.അദെയോദാത്തുസിന്‍റേത് ത്യാഗപൂര്‍ണ്ണമായ പ്രേക്ഷിത പ്രവര്‍ത്തനം; ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍

ഫാ.അദെയോദാത്തുസിന്‍റേത് ത്യാഗപൂര്‍ണ്ണമായ പ്രേക്ഷിത പ്രവര്‍ത്തനം; ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍

അനിൽ ജോസഫ്

കാട്ടാക്കട: മുതിയാവിള വലിയച്ചന്‍ ദൈവദാസന്‍ ഫാ.അദെയോദത്തൂസിന്‍റേത് ത്യാഗപൂര്‍ണ്ണമായ പ്രേക്ഷിത പ്രവര്‍ത്തനമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. അജപാലന തീഷ്ത കൊണ്ടും പ്രേക്ഷിത ചൈതന്യം കൊണ്ടും അച്ചന്‍ നാട്ടുകാരുടെ പ്രിയങ്കരനായിമാറിയെന്നും ബിഷപ് പറഞ്ഞു. അദെയോദാത്തൂസച്ചന്‍റെ ദൈവദാസപദവി ആഘോഷങ്ങളുടെ ഭാഗമായി മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട്സ് ദേവാലയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

പ്രേക്ഷിത പ്രവര്‍ത്തനത്തിന്‍റെ തീഷ്ണത കൊണ്ട് അച്ചന്‍ മറ്റൊരു ഫ്രാന്‍സിസ് സേവ്യറായാണ് അറിയപ്പെട്ടത്. സുഖ സൗകര്യങ്ങളുടെ പുറകെ പോകാതെ സാധാരണക്കാരുടെ ഇടയില്‍ കാരുണ്യത്തിലുറച്ച സമര്‍പ്പിത ജീവിതമാണ് അച്ചന്‍ നയിച്ചതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തിൽ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ്, മോണ്‍.വിന്‍സെന്‍റ് കെ. പീറ്റര്‍, കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ്, ഫാ.ഡെന്നിസ് മണ്ണൂര്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഫാ.വര്‍ഗ്ഗീസ് നടുതല, അദെയോദാത്തൂസ് ട്രസ്റ്റ് പ്രസിഡന്‍റ് വിനോദ്, ഖജാന്‍ജി വില്‍സണ്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

അച്ചന്‍റെ 50- ാം ചരമാവാര്‍ഷിക അനുസ്മരണത്തിന്‍റെ ഭാഗമായി, വൃക്ഷതൈ ഇടവക ഫാ.വല്‍സലന്‍ ജോസ് മുതിയാവിള ദേവാലയത്തിന് മുന്നിലായി നട്ടു. ചടങ്ങില്‍ ഫാ.അദെയോദാത്തൂസ് വിദ്യാഭ്യാസ സഹായ വിതരണവും നടന്നു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago