
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കെസിബിസിയുടെ കുടുംബ പ്രേക്ഷിത ശുശ്രൂഷ പ്രൊലൈഫ് സമിതി എന്നിവയുടെ നേതൃത്വത്തില്‍ നാളെ നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ ജീവന്‍റെസംരക്ഷണം എന്ന പേരില്‍ സന്യാസിനികളുടെ കൂട്ടായ്മ നടക്കും. കെസിബിസിയുടെ തിരുവനന്തപുരം മേഖലയില്‍ ഉള്‍പ്പെടുന്ന പാറശാല നെയ്യാറ്റിന്‍കര തിരുവനന്തപുരം (ലത്തീന്‍, മലങ്കര) കൊല്ലം, പുനലൂര്‍ മാവേലിക്കര രൂപതകളിലെ സന്യാസിനികൾക്ക് വേണ്ടിയാണ് ഏകദിന പഠന ശിബിരം സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടി രാവിലെ 10 ന് നെയ്യാറ്റിന്‍കര വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ കൊല്ലം ബിഷപ്പും കെസിബിസി കുടുംബ പ്രേക്ഷിത ചെയര്‍മാനുമായ ബിഷപ് ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യും.
നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ നെയ്യാറ്റിന്‍കര രൂപത കുടുംബ പ്രേക്ഷിത കമ്മിഷന്‍ ഡയറക്ടര്‍ ഫാ.ജോസഫ് രാജേഷ്, കെസിബിസി കുടുബ പ്രേക്ഷിത കമ്മിഷന്‍ സെക്രട്ടറി ഡോ.എ ആര്‍ ജോണ്‍, നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ്, രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍. വി പി ജോസ്, പ്രോലൈഫ് റിജണല്‍ പ്രസിഡന്‍റ് ആന്‍റണി പത്രോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
വിവിധ വിഷയങ്ങളില്‍ 3 സെമിനാറുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.