
അനിൽ ജോസഫ്
നെയ്യാറ്റിന്കര: പൗരത്വ ബില്ലിനെതിരെ നിശബ്ദതയുടെ മറനീക്കി മുസ്ലീം സമൂഹത്തിനു പിന്തുണയുമായി മുന്നോട്ട് വന്നത് ലത്തീന് സമുദായമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്. പൗരത്വ ബില്ലിനെതിരെ കേന്ദ്രമന്ത്രിയോട് പ്രതിഷേധമുയര്ത്തിയത് ആര്ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യമായിരുന്നെന്നും അദ്ദേഹം കൂട്ടിര്ത്തു. കേരളാ റീജന് ലാറ്റിന്കാത്തലിക് കൗണ്സില് ജനറല് കൗണ്സില് നെയ്യാറ്റിന്കര ലോഗോസ് പാസ്റ്ററല് സെന്ററില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സവര്ണ്ണ വരേണ്യ വര്ഗ്ഗത്തിന്റെ രാജ്യമാക്കി ഇന്ത്യയെ മാറ്റുകയും ഭരണഘടനയെ തകര്ക്കുകയുമാണ് ലക്ഷ്യം. മതസൗഹാര്ദ്ദത്തിന്റെ കടക്കല് കത്തിവക്കാന് ശ്രമിച്ചാല് ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
കെആര്എല്സിസി പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയില് അധ്യക്ഷത വഹിച്ച പരിപാടിയില് തിരുവനന്തപുരം ആര്ച്ച് ബിഷപ് ഡോ.എം സൂസപാക്യം, വരാപ്പുഴ ആര്ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പില്, കെആര്എല്സിസി വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ.വിന്സെന്റ് സാമുവല്, കെആര്എല്സിസി സെക്രട്ടറി ജനറല് ബിഷപ് ഡോ.സെല്വിസ്റ്റര് പൊന്നുമുത്തന്, ലത്തീന് സമുദയ വക്താവ് ഷാജി ജോര്ജ്ജ്, കെഎല്സിഡബ്ല്യുഎ സംസ്ഥന പ്രസിഡന്റ് ജെയിന് ആന്സില് ഫ്രാന്സിസ്, എം വിന്സെന്റ് എംഎല്എ, മോണ്.ജി.ക്രിസ്തുദാസ്, നെയ്യാറ്റിന്കര നഗരസഭാ ചെയര് പേഴ്സണ് ഡബ്ല്യൂ ആര് ഹീബ, കെആര്എല്സിസി ജനറല് സെക്രട്ടറി ഫാ.ഫ്രാന്സിസ് സേവ്യര്,കെഎല്സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ, പാസ്റ്ററല് കൗണ്സില് സെക്രട്ടറി ആറ്റുപുറം നേശന്, വൈസ് പ്രസിഡന്റ് ഡോ.അഗസ്റ്റിന് മുളളൂര്,ഡിസിഎംഎസ് സംസ്ഥാന ജനറല് സെക്രട്ടറി എന്.ദേവദാസ്, സിഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബെന്നിപാപ്പച്ചന്, കെസിവൈഎം (ലാറ്റിന്) സംസ്ഥാന പ്രസിഡന്റ് അജിത് കെ തങ്കച്ചന്, കെആര്എല്സിസി സെക്രട്ടറി സ്മിത ബിജോയ്, കെആര്എല്സിസി സെക്രട്ടറി അനില് ആല്ബര്ട്ട് തുടങ്ങിയവര് പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.