
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര രൂപതയിലെ കണ്ണറവിള ഇടവക, ഇടവകയുടെ ഗോൾഡൻ ജൂബിലി ആഘോഷം അവിസ്മരണീയമാക്കിയത് സാധുക്കളായ മൂന്ന് പെൺകുട്ടികളുടെ വിവാഹമെന്ന സ്വപ്നം പൂവണിയിച്ചുകൊണ്ട്. മെയ് 16-ന് രാവിലെ 10 മണിക്ക് മൂന്ന് പെൺകുട്ടികൾക്ക് അവരുടെ കുടുംബങ്ങൾ കണ്ടുപിടിച്ച വരന്മാർ ഇടവകയുടെ ഗോൾഡൻ ജൂബിലിക്ക് ഒത്തുകൂടിയ ജനസഞ്ചയത്തെ സാക്ഷിയാക്കി മിന്നുകെട്ടി.
ഇടവകയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ വിവാഹം ദിവ്യബലിക്ക് മോൺ. വി. പി. ജോസ് മുഖ്യകാർമ്മികനായി. നെയ്യാറ്റിൻകര രൂപതാ വികാരിജനറൽ മോൺ. ജി. ക്രിസ്തുദാസ് വിവാഹങ്ങൾ ആശീർവദിച്ചു. റവ. ഫാ. അനിൽകുമാർ എസ്. എം. വചനസന്ദേശം നൽകി. രൂപതാ മൈനർ സെമിനാരി വൈസ് റെക്ടർ റവ. ഡോ. അലോഷ്യസ്, ഇടവക വികാരി റവ. ഫാ. ബിനു റ്റി. എന്നിവർ സഹകാർമികരായി.
തുടർന്ന് നടന്ന അനുമോദന സമ്മേളനം, നെയ്യാറ്റിൻകര നിയോജക മണ്ഡലം എം.എൽ.എ. ശ്രീമാൻ ആൻസലം ഉദ്‌ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ബിനു റ്റി. അധ്യക്ഷനായിരുന്നു. സമ്മേളനത്തിൽ മോൺ. ജി. ക്രിസ്തുദാസ് അനുഗ്രഹപ്രഭാഷണം നൽകി. മോഹൻദാസ് നവദമ്പദികൾക്ക് സാമ്പത്തിക സഹായം നൽകി അനുമോദിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീനയും കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിയും ആശംസകൾ അർപ്പിച്ചു. ഇടവക കൗൺസിൽ അംഗങ്ങളായ ശ്രീമാൻ ജി. ബാബു, ശ്രീമാൻ എൽ. സേവ്യർ, ശ്രീമാൻ പ്രഭുല ചന്ദ്രൻ എന്നിവരും ഇടവകയുടെ പേരിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.
തുടർന്ന്, നെല്ലിമൂട് ആർ.ബി.എം. ഓഡിറ്റോറിയത്തിൽ ഒരുക്കിയ വിവാഹ വിരുന്നു സൽക്കാരത്തോട്കൂടി ഇടവകയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വിരാമമായി.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.