Categories: Parish

കണ്ണറവിള പരിശുദ്ധാത്‌മ ദേവാലയം ഗോൾഡൻ ജൂബിലി നിറവിൽ

കണ്ണറവിള പരിശുദ്ധാത്‌മ ദേവാലയം ഗോൾഡൻ ജൂബിലി നിറവിൽ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതക്ക്‌ കീഴിലെ കണ്ണറവിള പരിശുദ്ധാത്‌മ ദേവാലയം ഗോൾഡൻ ജൂബിലിയുടെ നിറവിൽ. രൂപതയിലെ ഏക പരിശുദ്ധാത്‌മ ദേവാലയത്തിലെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക്‌ നാളെ നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ഡോ. വിൻസെന്റ്‌ സാമുവൽ കൊടിയേറ്റും.

ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ബി.സി.സി.കളുടെ സിൽവർജൂബിലി ആഘോഷവും ഇടവകയിൽ സേവനമനുഷുന്ന സിസ്റ്റർ റോസിസ്റ്റയുടെ ഗോൾഡൻ ജുബിലിയും സമൂഹവിവാഹവും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഉണ്ടാവുമെന്ന്‌ ഇടവക വികാരി ഫാ. ബിനു. ടി അറിയിച്ചു.

നാളെ രാവിലെ 9-ന്‌ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ ഗോൾഡൻ ജൂബിലി പതാക ഉയർത്തും തുടർന്ന്‌ സ്ഥൈര്യലേപനവും ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയും ഉണ്ടാവും.

ഏപ്രിൽ 30 മുതൽ മെയ്‌ 10 വരെ ബി.സി.സി. സിൽവർ ജൂബിലി ആഘോഷം കൊയ്‌നോനിയ 2018 നടക്കും.

മെയ്‌ 14 മുതൽ 18 വരെ ജ്വലനം 2018 ആത്‌മിയ അഭിഷേക ധ്യാനം ഫാ. ഷാജി തുമ്പേച്ചിറയിൽ മോൺ. വി. പി. ജോസ്‌, ഫാ. ഷാജി ഡി. സാവിയോ തുടങ്ങിയവർ നയിക്കും.

മെയ്‌ 16-ന്‌ 3 വധൂവരന്‍മാർക്ക്‌ സമൂഹവിവാഹം കണ്ണറവിള പരിശുദ്ധാത്‌മ ദേവാലയത്തിലും കണ്ണറവിള ശ്രീരാമസ്വാമി ക്ഷേത്രത്തിലും നടക്കും. തുടർന്ന്‌ നടക്കുന്ന അനുമോദന സമ്മേളനം സഹകരണ ദേവസ്വം വകുപ്പ്‌ മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ അനുഗ്രഹ പ്രഭാഷണം നടത്തും. എം.എൽ.എ. മാരായ കെ. ആൻസലൻ, എം. വിൻസെന്റ്‌ തുടങ്ങിയവർ ആശംസകളർപ്പിക്കും.

മെയ്‌ 20-ന്‌ നടക്കുന്ന സമാപന പൊന്തിഫിക്കൽ ദിവ്യബലിക്ക്‌ പുനലൂർ രൂപതാ ബിഷപ്‌ ഡോ. സിൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യ കാർമ്മികത്വം വഹിക്കും.

vox_editor

Share
Published by
vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

19 minutes ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago