
നെയ്യാറ്റിൻകര: പീഡാനുഭവ സ്‌മരണ പുതുക്കി വിശുദ്ധ വാരത്തിന് നാളെ തുടക്കമാവും. ക്രിസ്‌തുനാഥൻ കഴുതപ്പുറത്ത് സൈത്തിൻ കൊമ്പുകളും ജയ്‌വിളികളുമായി ജറുസലേമിലേക്ക് നടത്തിയ രാജകീയ പ്രവേശനത്തിന്റെ അനുസ്‌മരണയിൽ നാളെ ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിക്കും.
നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 7-ന് പരിശുദ്ധ മാതാവിന്റെ കുരിശടിയില്‍ ബിഷപ് കുരുത്തോല ആശീർവദിച്ച് വിശ്വാസികൾക്ക് നൽകും. തുടർന്ന് ബസ്റ്റാന്റ് ജംഗ്‌ഷൻ വഴി ആലുമ്മൂട് ജംഗ്‌ഷനിൽ പോയി കോൺവെന്റ് റോഡ് വഴി കുരുത്തോല പ്രദക്ഷിണം ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന ആഘോഷമായി ദിവ്യബലിക്കും ബിഷപ് മുഖ്യകാർമികത്വം വഹിക്കും. വികാരിജനറൽ മോൺ. ജി. ക്രിസ്‌തുദാസ്, ഇടവക വികാരി മോൺ. വി. പി. ജോസ് തുടങ്ങിയവർ സഹകാർമ്മികരാവും.
തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തിൽ കുരിശുമല റെക്‌ടർ മോൺ. വിൻസെന്റ് കെ. പീറ്റർ മുഖ്യ കാർമികത്വം വഹിക്കും.
മറ്റു തീർത്ഥാടന കേന്ദ്രങ്ങളായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ ഫാ. വത്സലൻ ജോസും വ്‌ളാത്താങ്കര സ്വർഗ്ഗാരോപിത മാതാ ദേവാലയത്തിൽ ഫാ. എസ്. എം. അനിൽകുമാറും വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തിൽ ഫാ. പി. ഇഗ്നേഷ്യസും മുഖ്യകാർമികരാവും.
പാറശാല മലങ്കര കത്തോലിക്കാ രൂപതാ ബിഷപ് തോമസ് മാർ യൂസേബിയൂസ് പനച്ചമൂട് സെന്റ് മേരീസ് ദേവാലയത്തിൽ കുരുത്തോല ഞായർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.