Categories: Kerala

സഭയിലെ പ്രതിസന്ധികൾ മറികടക്കാൻ അനുതാപത്തിലും വിശ്വാസത്തിലും ആഴപ്പെടണമെന്ന് കെ.സി.ബി.സി. പ്രസിഡന്റ് ആർച്ച് ബിഷപ്പ് സൂസപാക്യം

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനം ആറിന് സമാപിക്കും

സ്വന്തം ലേഖകൻ

കൊച്ചി: സാർവത്രികസഭയിൽ എന്നപോലെ കേരള സഭയും പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും യഥാർത്ഥ അനുതാപവും ദൈവത്തിലുള്ള വിശ്വാസവും ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയും പരിഹരിക്കാൻ കഴിയുമെന്നും കെ.സി.ബി.സി. പ്രസിഡന്റ് ഡോ.സൂസപാക്യം. സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും, കെ.സി.ബി.സി.യുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധികൾ പരാജയത്തിലേക്കുള്ള പാതകളല്ലെന്നും, ക്രിസ്തു വാഗ്ദാനം ചെയ്യുന്ന ദൈവരാജ്യം എന്ന സാധ്യതയിലേക്ക് ഒരുവന് പ്രവേശിക്കാനുള്ള മാർഗ്ഗം അനുതാപവും വിശ്വാസവുമാണെന്നും, അനുതാപവും വിശ്വാസവും ഉണ്ടെങ്കിൽ പുതിയ മനുഷ്യരാകാനും പുതിയ സാധ്യതകൾ കണ്ടെത്താനും കഴിയുമെന്നും, അങ്ങനെ അവർ ദൈവരാജ്യം എന്ന ദൈവമക്കളുടെ കൂട്ടായ്മയും ദൈവീക സാന്നിധ്യവും വീണ്ടും കണ്ടെത്തുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

ഡോ.യൂഹനോൻ മാർ ക്രിസോസ്റ്റം അധ്യക്ഷനായിരുന്ന ഉദ്ഘാടന സമ്മേളനത്തിൽ ആർച്ച്ബിഷപ്പ് തോമസ് മേനാംപറമ്പിൽ ‘പ്രേഷിതത്വം ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രം’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. മാർ റാഫേൽ തട്ടിൽ, മാർ തോമസ് തറയിൽ, സിസ്റ്റർ സിബി സി.എം.സി. എന്നിവർ പ്രസംഗിച്ചു.

പി.ഓ.സി.യില്‍ ഇന്നലെ ആരംഭിച്ച കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനം ആറിന് സമാപിക്കും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഈ സമ്മേളനത്തിൽ യോഗാപരിശീലനവും ക്രൈസ്തവ സമീപനങ്ങളും, കേരളത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദ ഭീഷണിയും സഭയിലെ ആനുകാലിക പ്രശ്‌നങ്ങളും, കുട്ടികളുടെയും ദുര്‍ബലരുടെയും സുരക്ഷിതത്വം, ഓഖി ദുരിതാശ്വാസപുനരധിവാസപ്രവര്‍ത്തനങ്ങളുടെ അവലോകനം, പ്രളയ പുന:രധിവാസവും പുനര്‍നിര്‍മാണവും തുടങ്ങി സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും ചര്‍ച്ച ചെയ്യും.

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

1 day ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago