സ്വന്തം ലേഖകൻ
കൊച്ചി: സന്ന്യാസത്തെയും സമർപ്പിത ജീവിതത്തെയും വികലമായി ചിത്രീകരിക്കുകയും വിലകുറച്ചു കാണിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചു വരുന്നതിൽ പ്രതിഷേധമുണ്ടെന്ന് മേജർ സുപ്പീരിയേഴ്‌സ് കോൺഫറൻസിൽ പ്രമേയം. സന്ന്യാസ ജീവിതം നയിക്കുന്നവർ അരക്ഷിതരും അസംതൃപ്തരുമാണെന്ന് പ്രചരിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും കോൺഫറൻസ് വിലയിരുത്തുന്നു. കേരളത്തിലുള്ള മുപ്പത്തിനാലായിരത്തോളം സന്ന്യസ്തരുടെ 274 മേജർ സുപ്പീരിയർമാരാണ് കൊച്ചിയിൽ നടന്ന യോഗത്തിൽ സംബന്ധിച്ചത്. മേജർ സുപ്പീരിയേഴ്‌സ് കോൺഫറൻസിന്റെ വൈസ് പ്രസിഡന്റ് മദർ ലിറ്റിൽ ഫ്ലവറാണ് പ്രമേയം അവതരിപ്പിച്ചത്.
വർഷത്തിൽ രണ്ടുതവണ മേജർ സുപ്പീരിയേഴ്‌സ് കോൺഫറൻസ് സമ്മേളനം നടക്കാറുണ്ട്. ഇപ്രാവശ്യത്തെ കോൺഫറൻസ് സമ്മേളനം കെ.സി.ബി.സി. റിലീജിയസ് കമ്മിഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം ഉദ്ഘാടനം ചെയ്തു.
ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ‘‘സന്ന്യാസ സമൂഹങ്ങളുടെ ആഭ്യന്തര കാര്യങ്ങളുടെ നടത്തിപ്പ് പൂർണമായും സന്ന്യസ്തരിൽ നിക്ഷിപ്തമാണെന്നും വൈദികരുടെയോ മെത്രാന്മാരുടെയോ അടിമകളായി സന്ന്യസ്തരെ ചിത്രീകരിക്കരുതെന്നും, വൈദികരുടെയോ മെത്രാന്മാരുടെയോ അടിമകളായി സന്ന്യസ്തരെ ചിത്രീകരിക്കുന്നത് തികച്ചും അപലപനീയവും തങ്ങളെത്തന്നെ ഇകഴ്ത്തുന്നതിന് തുല്യവുമാണെന്ന് പ്രമേയം പറയുന്നുണ്ട്. .
ഇന്ന് നടക്കുന്നത്, സന്ന്യാസവ്രതങ്ങളോടും സന്യാസനിയമങ്ങളോടും നീതിപുലർത്തി ജീവിക്കാൻ കഴിയാത്ത ചിലരുടെ വാക്കുകൾ ഏറ്റെടുത്ത് അതിനെ സാമാന്യവത്കരിക്കലാണെന്നും, സേവ് ഔർ സിസ്റ്റേഴ്‌സ് (എസ്.ഒ.എസ്.) എന്നൊരു സംഘടന കത്തോലിക്കാ സഭയുടെയോ സമുദായത്തിന്റെയോ ഭാഗമല്ല. ഈ സംഘടനയുടെ സഹായവും സംരക്ഷണവും തങ്ങൾക്കാവശ്യമില്ല. കേരളത്തിലെ സമർപ്പിതർ, വിശിഷ്യാ സന്ന്യാസിനികൾ നിസ്സഹായരും നിരാലംബരുമാണെന്ന മുൻവിധിയോടെ അവരെ രക്ഷിക്കാനെന്ന പേരിൽ തുടങ്ങിയിരിക്കുന്ന ഈ സംഘടന സത്യത്തിൽ, സന്ന്യാസത്തെയും സമർപ്പിതരെയും അവഹേളിക്കുകയാണ് ചെയ്യുന്നതെന്നും സമ്മേളനം പറയുന്നു.
സമർപ്പിത ജീവിതം നയിക്കുന്നവരും മറ്റു പൗരൻമാരെപ്പോലെ രാജ്യത്തെ നിയമങ്ങൾക്കു വിധേയരാണ്. എന്നാൽ, വ്രത വാഗ്ദാനങ്ങളനുസരിച്ച് ജീവിക്കാൻ പരാജയപ്പെട്ട ചിലർ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പുരോഗമന പരിവേഷമണിഞ്ഞ് സഭയെയും സന്ന്യാസത്തെയും അധിക്ഷേപിക്കുന്ന പ്രവൃത്തിയെ ആദർശവത്‌കരിക്കുന്ന പ്രവണത സഭയ്ക്കും സമൂഹത്തിനും അപകടകരമാണെന്നും പ്രമേയം പറയുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.