
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ മുതിർന്ന വൈദികനും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ.ജസ്റ്റിൻ അലക്‌സ് അന്തരിച്ചു. 68 വയസായിരുന്നു. അതിരൂപതയ്ക്ക് കീഴിലെ കഴക്കൂട്ടം മേനംകുളം അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിന്റെ സ്‌ഥാപകനും ആദ്യ ഡയറക്ടറുമാണ്.
1950 ജൂലൈ 18-ന് തമിഴ് നാട്ടിലെ വള്ളവിളയിൽ അലക്‌സ് സെബാസ്റ്യൻ – സുഫ്റീഷ്യ കുലാസ് ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം മാർത്താണ്ഡൻതുറയിലും നാഗർകോവിലിലും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് പാളയം മൈനർ സെമിനാരിയിൽ വൈദീക പരിശീലനത്തിന്റെ പ്രാഥമിക പഠനങ്ങളും, ആലുവ കാർമ്മൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ ഫിലോസഫി, തിയോളജി പഠനങ്ങളും പൂർത്തിയാക്കിയ അദ്ദേഹം 1975 ഡിസംബർ 19-ന് പൗരോഹിത്യം സ്വീകരിച്ചു.
തിരുവനന്തപുരം അതിരൂപതയിലെ തോപ്പ്, മൺവിള, മര്യനാട്, ഇരവിപുത്തൻ തുറൈ; നെയ്യാറ്റിൻകര രൂപതയിലെ അന്തിയൂർക്കോണം, ഉണ്ടൻകോട് തുടങ്ങിയ ഇടവകകളിൽ സേവനം ചെയ്തിട്ടുള്ള അദ്ദേഹം 1992 മുതൽ ഇന്ത്യയിലും വിദേശത്തും വചനപ്രഘോഷണ – രോഗശാന്തി ശുശ്രൂഷ ചെയ്തുവരികയായിരുന്നു.
മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (15/03/2019) രാവിലെ 10 മണിക്ക് അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ മേനംകുളം അനുഗ്രഹ ഭവനിൽ വച്ച് നടത്തപ്പെടും.
ഫാ.ജസ്റ്റിൻ അലക്‌സും നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവലും നെയ്യാറ്റിൻകര വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസും ഒരേകാലഘട്ടത്തിലായിരുന്നു വൈദീക പരിശീലനം പൂർത്തിയാക്കുകയും വൈദീക പട്ടം സ്വീകരിക്കുകയും ചെയ്തത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.