അജിത് ലാൽ വ്‌ളാത്താങ്കര
വ്‌ളാത്താങ്കര: നെയ്യാറ്റിൻകര രൂപതയുടെ തീർത്ഥാടനകേന്ദ്രമായ വ്‌ളാത്താങ്കര സ്വർഗ്ഗാരോപിത മാതാ ദേവാലയതിരുനാളിന് ആഗസ്റ്റ് 6-ന് തുടക്കം കുറിച്ച് 22-ന് സമാപിക്കുമെന്ന് ഇടവക വികാരി ഫാ. എസ്.എം. അനിൽകുമാർ അറിയിച്ചു. തിരുനാളുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ ആരംഭിച്ചു.
തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടന്ന ആലോചനാ യോഗം കെ. ആൻസലൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യ്‌തു. ഇത്തവണത്തെ തിരുനാളിന്റെ സുഗമായ നടത്തിപ്പിന് പോലീസ്, തദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യം, അഗ്‌നിശമന വിഭാഗം എന്നിവയെ സംയോപ്പിച്ച് കുറ്റമറ്റതാക്കുമെന്ന് എം.എൽ.എ. പറഞ്ഞു.
ഇടവക വികാരി ഫാ. എസ്.എം. അനിൽകുമാർ ആലോചനാ യോഗത്തിന് അധ്യക്ഷത വഹിച്ചു. പാറശാല സി.ഐ. ബിനു, ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് രാജ്‌കുമാർ, സഹവികാരി ഫാ. വിപിൻ എഡ്‌വേർഡ് തുടങ്ങിയവർ പ്രസംഗിച്ചു.
തിരുനാൾ ദിനമായ ആഗസ്റ്റ് 15-ന് നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവലിന്റെ നേതൃത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിഉണ്ടാവും.
തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി എം.എൽ.എ. കെ. ആൻസലനെ രക്ഷാധികാരിയാക്കി സ്വാഗത സംഘം രൂപീകരിച്ചു.
ചെയർമാൻ – ഫാ. എസ്.എം. അനിൽകുമാർ
സഹ രക്ഷാധികാരികൾ – സി.ഐ ബിനു (പാറശ്ശാല സി.ഐ), ജോസ് ലാൽ (ജില്ലാ പഞ്ചായത്ത്), രാജ്കുമാർ (പഞ്ചായത്ത് പ്രസിഡന്റ് ചെങ്കൽ)
ജനറൽ കൺവീനർ – ജോൺസ് രാജ്
പബ്ലിസിറ്റി – ജസ്റ്റിൻ രാജ്
പ്രോഗ്രാം – ബിബിൻ
സൗണ്ട്സ് – ഷിബു
ആരാധന – അജിത് ലാൽ
റിസപ്ഷൻ – സുനിത
മ്യൂസിയം – ജിനി
മീഡിയ- വിനോദ്
സ്റ്റാൾ – വത്സല
ശുചിത്വ ക്രമീകരണം – അനിത
വോളന്റെയർ ക്യാപ്റ്റൻ -ബർണാഡ്
ഹെൽത്ത് – ജിജി
ഡെക്കറേഷൻ ആന്റ്
വിളംബര റാലി – അനൂപ് കെ.സി.വൈ.എം.
ട്രാൻസ്‌പോർട്ട് ആന്റ് പോലീസ് – സുജൂ
ഗ്രൗണ്ട് – ലാൽ, ഫ്രാൻസിസ്, ജസ്റ്റിൻ രാജ്, ബിബിൻ
ധനകാര്യം – ധനകാര്യ സമിതി
ഫുഡ് & അക്കോമഡേഷൻ – വർഗ്ഗീസ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.