
ബാലരാമപുരം: വിശുദ്ധ സെബസ്‌ത്യാനോസ് ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ സെബസ്‌ത്യാനോസിന്റെ മധ്യസ്‌ഥ തുരുനാൾ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമ്മികത്വം വഹിച്ചു.
കൊല്ലോട് സെന്റ് ജോസഫ് ഇടവക വികാരി ഫാ. അജി അലോഷ്യസ്, ക്‌ടാരക്കുഴി സെന്റ് ജോസഫ് വികാരി ഫാ. ജോജി ജോർജ്ജ്, ഈഴക്കോട് വികാരി ഫാ. എ.എസ്. പോൾ, നെയ്യാറ്റിൻകര കത്തീഡ്രൽ സഹവികാരി ഫാ. അനീഷ്, ബിഷപ്‌സ് സെക്രട്ടറി ഫാ. ഷൈജു തുടങ്ങിയവർ സഹകാർമ്മികരായി.
ദിവ്യബലിക്ക് ശേഷം വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ച് കൊണ്ട് ദേവാലയത്തിന് ചുറ്റും പ്രദക്ഷിണവും അമ്പു നേർച്ചയും നടന്നു. വിദ്യാഭ്യസ ദിനമായ ഇന്ന് രാവിലെ 6-ന് അത്താഴമംഗലം സെന്റ് പീറ്റർ ഇടവക വികാരി ഫാ. വി.എൽ. പോളിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.
വൈകിട്ട് 6-ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് നിഡ്‌സ് ഡയറക്‌ടർ ഫാ. എസ്.എം അനിൽകുമാർ നേതൃത്വം നൽകും. ഡോ. ക്രിസ്‌തുദാസ് തോംസണ്‍ വചന പ്രഘോഷണ കർമ്മം നിർവ്വഹിക്കും. നാളെ വൈകിട്ട് 6-ന് ദിവ്യബലി ലാറ്റിൻ ഭാഷയിൽ: മുഖ്യ കാർമ്മികൻ ഡോ.ഗ്ലാഡിന്‍ അലക്‌സ് ജൂഡിഷ്യൽ വികാർ തിരുവനന്തപുരം അതിരൂപത.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.