Categories: Diocese

വ്ളാത്താങ്കര ദേവാലയത്തില്‍ മരിയന്‍ തീര്‍ഥാടന ജ്വാലാ പ്രയാണത്തിന് തുടക്കമായി

വ്ളാത്താങ്കര ദേവാലയത്തില്‍ മരിയന്‍ തീര്‍ഥാടന ജ്വാലാ പ്രയാണത്തിന് തുടക്കമായി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: തെക്കന്‍കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ഓഗസ്റ്റ് 6-ന് ആരംഭിക്കുന്ന തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി “മരിയന്‍ തീര്‍ത്ഥാടന ജ്വാലാ പ്രയാണം” ആരംഭിച്ചു. ഇടവകയിലെ 33 കുടുംബ യൂണിറ്റുകളിലേക്ക് ബി.സി.സി. ലീഡര്‍മാരുടെയും റിസോഴ്സ് ടീം അഗങ്ങളുടെയും നേതൃത്വത്തില്‍ലാണ് ജ്വാല പ്രയാണത്തിന് തുടക്കമായത്.

പരിപാടിയുടെ ഉദ്ഘാടനം ഇടവക വികാരിയും നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷാ കോ-ഓർഡിനേറ്ററുമായ മോണ്‍.വി.പി.ജോസ് ഇടവകാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ ഡി.ഫ്രാന്‍സിസിന് കൈമാറി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 33 യൂണിറ്റ് ലീഡര്‍മാര്‍ക്ക് മോണ്‍.വി.പി.ജോസ് തിരികള്‍ കൈമാറി.

പരിപാടിയില്‍ ഇടവക സഹവികാരി ഫാ.ടോണി മാത്യൂ മുണ്ടപ്ലാക്കല്‍, വ്ളാത്താങ്കര ഫൊറോന ആനിമേറ്റര്‍ ഡി.സുനില്‍, ഡീക്കല്‍ അനുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്ലാ കുടുംബ യൂണിറ്റുകളിലേക്കും തീര്‍ത്ഥാടന വിളംബരം അറിയിച്ച് തീര്‍ത്ഥാടന ജ്വാലാ പ്രയാണവും, തീര്‍ത്ഥാടന വിശേഷാല്‍ കുടുംബ യോഗങ്ങള്‍ക്കും തുടക്കമായി. അടുത്ത ഞായറാഴ്ച ജ്വാലാ പ്രയാണം തിരിച്ച് ദേവാലയത്തില്‍ എത്തിച്ചേരും.

ആഗസ്റ്റ് 6-നാണ് തീര്‍ത്ഥാടനത്തിന് തുടക്കമാവുന്നത്. ആഗസ്റ്റ് 3 ന് വൈകിട്ട് 5.30-ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ദേവാലയത്തിന് മുന്നിലെ മാതാവിന്‍റെ പുതിയ ഗ്രോട്ടോ ആശീര്‍വദിക്കും.

തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി മോണ്‍.വി.പി.ജോസും തീര്‍ത്ഥാടന ജനറല്‍ കണ്‍വീനര്‍ സി.ജോണ്‍സ് രാജും അറിയിച്ചു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago