Categories: Diocese

വ്ളാത്താങ്കര ദേവാലയത്തില്‍ മരിയന്‍ തീര്‍ത്ഥാടന ജ്വാലാ പ്രയാണം ഞായറാഴ്ച

വ്ളാത്താങ്കര ദേവാലയത്തില്‍ മരിയന്‍ തീര്‍ത്ഥാടന ജ്വാലാ പ്രയാണം ഞായറാഴ്ച

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: തെക്കന്‍കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ഓഗസ്റ്റ് 6 ന് ആരംഭിക്കുന്ന തീര്‍ഥാടനത്തിന്‍റെ ഭാഗമായി മരിയന്‍ തീര്‍ത്ഥാടന ജ്വാലാ പ്രയാണം ഞായറാഴ്ച നടക്കും. ഇടവകയിലെ 33 കുടുംബ യൂണിറ്റുകളിലേക്കും ബി.സി.സി. ലീഡര്‍മാരുടെ നേതൃത്വത്തില്‍ കത്തിച്ച തിരികളുമായാണ് ജ്വലാ പ്രയാണം സംഘടിപ്പിക്കുന്നത്. ജ്വാലാ പ്രയാണത്തിന്‍റെ ഉദ്ഘാടനം ഇടവക വികാരിയും നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷാ കോ-ഓർഡിനേറ്ററുമായ മോണ്‍.വി.പി.ജോസ് ഇടവക ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ ഡി.ഫ്രാന്‍സിസിന് കൈമാറി നിർവഹിക്കും.

തുടര്‍ന്ന്, 33 യൂണിറ്റ് ലീഡര്‍മാര്‍ക്കും മോണ്‍.വി.പി.ജോസ് 33 തിരികള്‍ കൈമാറും. തുടര്‍ന്ന് ഇടവക വികാരിയുടെ നേതൃത്വത്തില്‍ 33 കുടുംബയൂണിറ്റുകളിലേക്കും തീര്‍ത്ഥാടന വിളംബരം അറിയിച്ച് ‘തീര്‍ത്ഥാടന ജ്വാലാ പ്രയാണവും’ തീര്‍ഥാടന വിശേഷാല്‍ കുടുംബ യോഗങ്ങളും നടക്കും.

കുടുംബ യോഗങ്ങളെ തുടര്‍ന്ന് ഇടവകയിലെ 1050 കുടുംബങ്ങളിലേക്കും പ്രത്യേകം തിരികള്‍ കൈമാറും. ആഗസ്റ്റ് 6-നാണ് തീര്‍ത്ഥാടനത്തിന് തുടക്കമാവുന്നത്.

ആഗസ്റ്റ് 3 ന് വൈകിട്ട് 5.30-ന് ദേവാലയത്തിന് മുന്നിലെ മാതാവിന്‍റെ പുതിയ ഗ്രോട്ടോ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിക്കും.

4 ന് രാവിലെ 6.30-ന് തീര്‍ത്ഥാടന വിളംബര ഘോഷയാത്ര ഉണ്ടാകും. വൈകിട്ട് 6-ന് 5001 ദീപകള്‍ കൊണ്ട് സ്വര്‍ഗ്ഗാരോപിത മതാവിന് ദീപാജ്ഞലി സമര്‍പ്പണം. ദീപാജ്ഞലിയുടെ തിരിതെളിയിക്കല്‍ ആറ്റിങ്ങല്‍ എം.പി.അടൂര്‍ പ്രകാശ് നിര്‍വ്വഹിക്കും. മുഖ്യാതിഥിയായി മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ്ജ് പുളിക്കല്‍ പങ്കെടുക്കും.

തീര്‍ത്ഥാടനത്തിന്‍റെ ആരംഭ ദിനത്തില്‍ ഇടവകയിലെ 1002 സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിരയും അരങ്ങേറും.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago