Categories: India

ചന്ദ്രയാന്‍ 2 കുതിക്കും മുമ്പ് തുമ്പയിലെ മേരി മഗ്ദലേന പളളിയെ ഓര്‍മിപ്പിച്ച് ശശി തരൂര്‍

ദേവാലയത്തിലുണ്ടായിരുന്ന അള്‍ത്താരയെ സ്പേസ് മ്യൂസിയമായാണ് ഉപയോഗിക്കുന്നത്

അനിൽ ജോസഫ്

ഡല്‍ഹി: ചന്ദ്രയാന്‍ 2 കുതിച്ചുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തുമ്പയില്‍ ഐ.എസ്.ആര്‍.ഓ.യ്ക്ക് തിരുവനന്തപുരം ലത്തീന്‍ സഭ വിട്ടുകൊടുത്ത മറിയം മഗ്ദലേന പളളിയെ ക്കുറിച്ചും, സ്നേഹസമ്പന്നരായ നാട്ടുകാരെയും പാര്‍ലമെന്‍റില്‍ തുറന്ന് കാട്ടി തിരുവനന്തപുരം എം.പി. ശശി തരൂര്‍. തിങ്കളാഴ്ച ഇന്ത്യയുടെ 2-ാം ചന്ദ്രയാന്‍ ദൗത്യം പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ശശി തരൂര്‍ ഐ.എസ്.ആര്‍.ഓ.യുടെ അദ്യകാലം ഓര്‍മ്മയില്‍ കൊണ്ടു വന്നത്.

ചന്ദ്രയാന്‍ 2 ലൂടെ ഐ.എസ്.ആര്‍.ഓ. ലോകത്തിന് മുന്നില്‍ വീണ്ടും ശ്രദ്ധിക്കപ്പെടാന്‍ പോകുമ്പോള്‍ വീണ്ടും തുമ്പയിലെ മറിയം മഗ്ദലേന ദേവാലയവും അള്‍ത്താരയും വാര്‍ത്തകളില്‍ നിറയുകയാണ്. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാം തന്‍റെ ആത്മകഥയില്‍ ഹൃദ്യമായി വിവരിച്ചിട്ടുളള ഈ സംഭവം ഓര്‍ത്തെടുക്കവെയാണ് പളളിയുടെ കഥ വിവരിച്ചത്.

തുമ്പയിലെ മേരിമഗ്ദലേന പളളി ബഹിരാകാശ പര്യവേഷണത്തിന്‍റെ അള്‍ത്താരയായ കഥയും സംഭവ ബഹുലമാണ്. ഭൂമിശാസ്ത്ര പരമായി വളരെയധികം പ്രത്യേകതകള്‍ ഉളള ഒരു കൊച്ചു ഗ്രാമമാണ് തുമ്പ. അത് കൊണ്ട് തന്നെയാണ് വിക്രം സാരാഭായ് തുമ്പയെ തേടിയെത്തിയത്. ഭൂമിയുടെ കാന്തികരേഖയോട് വളരെ അടുത്ത് നില്‍ക്കുന്ന പ്രദേശമായതിനാല്‍ തുമ്പ എന്ത്കൊണ്ടും ബഹിരാകാശ പര്യവേഷണത്തിന് പറ്റിയ സ്ഥലമായി തെരെഞ്ഞെടുക്കുകയായിരുന്നു. തുമ്പയിലെ പളളി ഐ.എസ്.ആർ.ഓ.യ്ക്ക് വേണ്ടി വിട്ട് തരണമെന്ന ആവശ്യം വിക്രം സാരാഭായ് ബിഷപ്പ് പീറ്റര്‍ ബര്‍ണാടിനോട് ആവശ്യപെട്ടപ്പോള്‍ രാജ്യത്തിന്‍റെ ആവശ്യം മനസിലാക്കിയ പിതാവ് ഒരു മടിയും കൂടാതെ പളളിവിട്ട് കൊടുക്കുകയായിരുന്നു.

എന്നാല്‍, അള്‍ത്താര പെളിക്കരുതെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഇന്ന് അള്‍ത്താരയെ സ്പേസ് മ്യൂസിയമായാണ് ഉപയോഗിക്കുന്നത്.

തുടര്‍ന്ന്, 1963-ല്‍ അപാഷെ റോക്കറ്റും തുമ്പയില്‍ നിന്ന് കുതിച്ചുയര്‍ന്നു. ഒരു ഗ്രാമം തന്നെ ഐ.എസ്.ആർ.ഓ.യ്ക്ക് വേണ്ടി ഒഴിഞ്ഞ് കൊടുക്കപ്പെട്ടു. സ്ഥലം വിട്ട് കൊടുത്ത പലര്‍ക്കും കരാര്‍ പ്രകാരം ജോലികള്‍ നല്‍കപ്പെട്ടെങ്കിലും അവരുടെ പിന്‍ തലമുറക്കാര്‍ക്ക് ജോലി ലഭിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശശി തരൂര്‍ എം.പി. ഉന്നയിച്ചു.

ചാന്ദ്രയാൻ 2 വിക്ഷേപണദിനവും വിശുദ്ധ മേരി മഗ്ദലേനയുടെ തിരുനാൾദിനവും

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago