Categories: Vatican

ഗർഭച്ഛിദ്രം നാസി ക്രൂരതയ്ക്കു സമാനമെന്നു ഫ്രാൻസിസ് പാപ്പ

ഗർഭച്ഛിദ്രം നാസി ക്രൂരതയ്ക്കു സമാനമെന്നു ഫ്രാൻസിസ് പാപ്പ

സ്വന്തം ലേഖകൻ

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: വൈ​​​ക​​​ല്യ​​​മു​​​ള്ള ശി​​​ശു​​​ക്ക​​​ളെ ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്ര​​​ത്തി​​​ലൂ​​​ടെ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത വം​​​ശ​​​ശു​​​ദ്ധി​​​യു​​​ള്ള ജ​​​ന​​​ത​​​യെ വാ​​​ർ​​​ത്തെ​​​ടു​​​ത്ത് ആ​​​ര്യ​​​ൻ മേ​​​ധാ​​​വി​​​ത്തം ഉ​​​റ​​​പ്പി​​​ക്കാ​​​ൻ നാ​​​സി​​​ക​​​ൾ ന​​​ട​​​ത്തി​​​യ ക്രൂ​​​ര​​​ത​​​യ്ക്കു സ​​​മാ​​​ന​​​മാ​​​ണെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ. ശ​​​നി​​​യാ​​​ഴ്ച ഇ​​​റ്റാ​​​ലി​​​യ​​​ൻ ഫാ​​​മി​​​ലി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ യോ​​​ഗ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യ​​​വേ​​​യാ​​​ണ് ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്രം എ​​​ന്ന കൊ​​​ടി​​​യ തി​​​ന്മ​​​യ്ക്കെ​​​തി​​​രേ പാ​​​പ്പ രൂ​​​ക്ഷ​​​മാ​​​യ വാ​​​ക്കു​​​ക​​​ൾ പ്ര​​​യോ​​​ഗി​​​ച്ച​​​ത്.

വം​​​ശ ശു​​​ദ്ധി​​​യ്ക്കാ​​​യി ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്ര​​​ത്തി​​​നു പു​​​റ​​​മേ മാ​​​ന​​​സി​​​ക, ശാ​​​രീ​​​രി​​​ക രോ​​​ഗ​​​മു​​​ള്ള​​​വ​​​രെ നി​​​ർ​​​ബ​​​ന്ധി​​​ത വ​​​ന്ധ്യംക​​​ര​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​രാ​​​ക്കാ​​​നും പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളെ പ്ര​​​യോ​​​ജ​​​ന​​​മി​​​ല്ലാ​​​ത്ത​​​വ​​​രെ​​​ന്നു മു​​​ദ്ര​​​കു​​​ത്തി ദ​​​യാ​​​വ​​​ധ​​​ത്തി​​​ലൂ​​​ടെ ഇ​​​ല്ലാ​​​യ്മ​​​ചെ​​​യ്യാ​​​നും നാ​​​സി​​​ക​​​ൾ മ​​​ടി​​​ച്ചി​​​ല്ല.

ഇ​​​ന്ന​​​ത്തെ കാ​​​ല​​​ത്തു സ്കാ​​​നിം​​​ഗി​​​ലൂ​​​ടെ​​​യും മ​​​റ്റും രോ​​​ഗ​​​മു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തു​​​ന്ന ഗ​​​ർ​​​ഭ​​​സ്ഥ ശി​​​ശു​​​വി​​​നെ ചി​​​ല​​​രെ​​​ങ്കി​​​ലും വ​​​ക​​​വ​​​രു​​​ത്തു​​​ന്നു. സു​​​ഖ​​​ജീ​​​വി​​​തം ല​​​ക്ഷ്യ​​​മി​​​ട്ട് നി​​​ര​​​പ​​​രാ​​​ധി​​​യാ​​​യ വ്യ​​​ക്തി​​​യെ (ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശുവിനെ)​​​ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ത​​​ന്നെ കൊ​​​ല്ലു​​​ന്ന അ​​​വ​​​സ്ഥ വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​ണ്. നാ​​​സി​​​ക​​​ളു​​​ടെ ക്രൂ​​​ര​​​ത​​​യ്ക്കു സ​​​മാ​​​ന​​​മാ​​​ണി​​​ത്.

ദൈ​​​വം അ​​​യ​​​യ്ക്കു​​​ന്ന ശി​​​ശു​​​ക്ക​​​ളെ വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​രാ​​​ണെ​​​ങ്കി​​​ൽ​​​പ്പോ​​​ലും അ​​​വ​​​ർ ആ​​​യി​​​രി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ൽ സ്വീ​​​ക​​​രി​​​ക്കാ​​​ൻ കു​​​ടും​​​ബ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​വ​​​ണ​​​മെ​​​ന്നു പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. പു​​​രു​​​ഷ​​​നും സ്ത്രീ​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധ​​​ത്തി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ കു​​​ടും​​​ബ​​​മാ​​​ണ് ദൈ​​​വം വി​​​ഭാ​​​വ​​​നം ചെ​​​യ്ത കു​​​ടും​​​ബ​​​മെ​​​ന്നും പാ​​​പ്പ പ​​​റ​​​ഞ്ഞു.

vox_editor

Recent Posts

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

6 days ago

4th Easter Sunday_2026_ഇടയനും ആടുകളും (യോഹ 10:1-10)

പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…

2 weeks ago

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

4 weeks ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

1 month ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

1 month ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

1 month ago