Categories: Diocese

വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയം ടൂറിസം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം 22 ന്; സ്വാഗത സംഘം രൂപീകരിച്ചു

12 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു...

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധവും പുരാതനവുമായ തീര്‍ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തിന് സര്‍ക്കാര്‍ അനുവധിച്ച ടൂറിസം പദ്ധതികളുടെ നിര്‍മ്മാണോത്ഘാടനം 22-ന് നടക്കും. 22-ന് വൈകിട്ട് 5 ന് മന്ത്രി കടകം പളളി സുരേന്ദ്രന്‍ പദ്ധതികളുടെ നിര്‍മ്മാണോത്ഘാടനം നിര്‍വ്വഹിക്കും.

അന്ന് തന്നെ നെയ്യാറ്റിന്‍കര ബിഷപ്പ്‌ ഡോ.വിന്‍സെന്‍റ് സാമുവല്‍ ദേവാലയത്തിന്റെ പ്രവേശന കവാടത്തിന് തറക്കല്ലിടും. പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മള്‍ട്ടിപര്‍പ്പസ് ഹാള്‍, എടിഎം കൗണ്ടര്‍ , ഷോപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന അമിനിറ്റി സെന്റെറായിട്ടായിരിക്കും നിര്‍മ്മാണം നടത്തുക. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് നിര്‍മ്മാണ ചുമതല. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലി(ഡിടിപിസി)നായിരിക്കും. 12 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിനായി നടന്ന സ്വാഗത സംഘം രൂപീകരണ യോഗം കെ.ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടമായാണ് 91 ലക്ഷം രൂപ അനുവധിക്കുന്നതെന്നും, ഉടന്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ തുക പദ്ധതിയിലൂടെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാജ്കുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി ആര്‍ സലൂജ, ഇടവക വികാരി മോണ്‍.വി പി ജോസ്, കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍സി ജയചന്ദ്രന്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, സഹവികാരി ഫാ.ടോണി മാത്യു, എം ആര്‍ സൈമണ്‍, പഞ്ചായത്ത് അംഗങ്ങളായ ടി മിനി, പുഷ്പറാണി, രാജ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നെയ്യാറ്റിന്‍കര ബിഷപ്പ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍, കെ ആന്‍സലന്‍ എംഎല്‍എ വി ആര്‍ സലൂജ, ബെല്‍സി ജയചന്ദ്രന്‍ എം ആര്‍ സൈമണ്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായുളള 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

3 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

5 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

1 week ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

1 week ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

1 week ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago