അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തില്‍ ജപമാലമാസാചരണത്തിന് തുടക്കമായി. വ്ളാത്താങ്കര പളളിയങ്കണത്തില്‍ പരിശുദ്ധ അമലോത്ഭവമാതാവിന്‍റെ ഗ്രോട്ടോയില്‍ നിന്ന് ജപമാല പ്രദക്ഷിണം നടന്നു. തിരുകര്‍മ്മങ്ങള്‍ക്ക് നവ വൈദികന്‍ ഫാ.അനുരാജ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
എല്ലാ ദിവസവും ലീജിയന്‍ ഓഫ് മേരിയുടെ നേതൃത്തില്‍ വൈകിട്ട് 6-ന് ജപമാല നൊവേന ആരാധന ദിവ്യബലി എന്നിവ ഉണ്ടാകും. തീര്‍ത്ഥാടകര്‍ക്ക് സ്വര്‍ഗ്ഗാരോപത മാതാവിന്‍റെ തിരുസ്വരൂപം വണങ്ങുന്നതിനുളള പ്രത്യേക ക്രമീകരം ഗ്രോട്ടോയില്‍ ഒരുക്കിയിട്ടുണ്ട്.
ജപമാല മാസാചരണത്തിന്‍റെ സമാപനം ഈ മാസം 31-ന് വൈകിട്ട് 6 മണിക്ക് രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി ജോസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. തുടര്‍ന്ന്, മാതാവിന്‍റെ തിരുസ്വരൂപം വഹിച്ച് കൊണ്ടുളള പ്രദക്ഷിണവും ഉണ്ടാവും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.