Categories: Diocese

റവ.ഫാ.നിക്കോളസ് നിര്യാതനായി

റവ.ഫാ.നിക്കോളസ് നിര്യാതനായി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ റവ.ഫാ.എം.നിക്കോളസ് (79) നിര്യാതനായി. 1970-ല്‍ വൈദികനായി അഭിഷിക്തനായ ഫാ.നിക്കോളസ് തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിൽ പ്രവർത്തിച്ചു.

തിരുവനന്തപുരത്തെ താഴമ്പള്ളി; നെയ്യാറ്റിൻകരയിലെ കാട്ടാക്കട, കിളിയൂര്‍, നെല്ലിമൂട്, മംഗലത്തുകോണം, പൂവച്ചല്‍, കൊല്ലോട്, മാരായമുട്ടം, അയിര, മണ്ഡപത്തിന്‍കടവ്, തൂങ്ങാംപാറ തുടങ്ങിയ ദേവാലയങ്ങളില്‍ സേവനം അനുഷ്ടിച്ചു.

രൂപത ഉന്നത വിദ്യാഭ്യാസ സമിതിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്താംങ്കല്ല് ബിഷപ് ഹൗസില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

കുളത്തൂര്‍, ഉച്ചക്കടയിൽ വ്ളാത്തിനിന്നവീട്ടില്‍ എസ്.മുത്തയ്യന്‍, ആര്‍.മേരി ദമ്പതികളുടെ 10 മക്കളില്‍ 2 ാമനായാണ് ജനനം.

നാളെ രാവിലെ 11 മുതല്‍ വ്ളാത്താങ്കര ദേവാലയത്തില്‍ പൊതുദര്‍ശനം ഉണ്ടാവും. തുടർന്ന് വൈകിട്ട് 3.00-ന് വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തില്‍ സംസ്കാരം.

ബുധനാഴ്ച (15/05/2019) രാവിലെ 9 ന് വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തില്‍ അനുസ്മരണ ദിവ്യബലി.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

32 minutes ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago