അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര ; പ്രസിദ്ധ മരിയന്‍ തിര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിന്‍റെ പ്രവേശന കവാടത്തിന് തറക്കല്ലിട്ടു.
പ്രവേശന കടവാടത്തിന്‍റെ ശിലാശീര്‍വാദ കര്‍മ്മത്തിന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി മോണ്‍.വി പി ജോസ് സഹാകാര്‍മ്മിത്വം വഹിച്ചു.
പില്‍ഗ്രിം ടൂറിസത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രന് ഒരു വര്‍ഷത്തിന് മുമ്പ് ഒരു കോടിയോളം രൂപ അനുവധിച്ച് അമിനിറ്റി സെന്‍റര്‍ അനുവധിച്ചിരുന്നു, അതിന്‍റെ തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീര്‍ത്ഥാടന കേന്ദ്രത്തെ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായാണ് പ്രവേശന കവാടം നിര്‍മ്മിക്കുന്നത്.
കേണ്‍ഗ്രീറ്റില്‍ കരിങ്കല്ലില്‍ പാളികള്‍ പതിപ്പിച്ച് കൊത്ത്പണികളോടെ ആര്‍ച്ച് രൂപത്തിലാണ് കവാടം നിര്‍മ്മിക്കുന്നത്. കേരളത്തിന്‍റെ പൈതൃകത്തോട് ചേര്‍ന്നായിരിക്കും നിര്‍മ്മാണ രീതി. പ്രവേശന കവാടത്തിനുളളില്‍ സെക്യൂരിറ്റിക്യാബിനുള്‍പ്പെടെയുടെ സുരക്ഷാ സംവിധാനങ്ങളും ക്രമീകരിച്ചായിരിക്കും നിര്‍മ്മാണം പൂര്‍ത്തീകരിക്കുക .
സജീവ് എസ്, മിധുന്‍രാജ് ആര്‍ എസ് തുടങ്ങിയവരാണ് കവാടത്തിന്‍റെ നിര്‍മ്മാണം സംഭാവനയായി നല്‍കുന്നത്. 5 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.