
അനിൽ ജോസഫ്
നെയ്യാറ്റിന്കര: തെക്കന്കേരളത്തിലെ പ്രസിദ്ധ മരിയന് തീര്ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്ഗ്ഗാരോപിത മാതാ ദേവാലയത്തില് ഓഗസ്റ്റ് 6 ന് ആരംഭിക്കുന്ന തീര്ഥാടനത്തിന്റെ ഭാഗമായി മരിയന് തീര്ത്ഥാടന ജ്വാലാ പ്രയാണം ഞായറാഴ്ച നടക്കും. ഇടവകയിലെ 33 കുടുംബ യൂണിറ്റുകളിലേക്കും ബി.സി.സി. ലീഡര്മാരുടെ നേതൃത്വത്തില് കത്തിച്ച തിരികളുമായാണ് ജ്വലാ പ്രയാണം സംഘടിപ്പിക്കുന്നത്. ജ്വാലാ പ്രയാണത്തിന്റെ ഉദ്ഘാടനം ഇടവക വികാരിയും നെയ്യാറ്റിന്കര രൂപത ശുശ്രൂഷാ കോ-ഓർഡിനേറ്ററുമായ മോണ്.വി.പി.ജോസ് ഇടവക ശുശ്രൂഷ കോ-ഓർഡിനേറ്റര് ഡി.ഫ്രാന്സിസിന് കൈമാറി നിർവഹിക്കും.
തുടര്ന്ന്, 33 യൂണിറ്റ് ലീഡര്മാര്ക്കും മോണ്.വി.പി.ജോസ് 33 തിരികള് കൈമാറും. തുടര്ന്ന് ഇടവക വികാരിയുടെ നേതൃത്വത്തില് 33 കുടുംബയൂണിറ്റുകളിലേക്കും തീര്ത്ഥാടന വിളംബരം അറിയിച്ച് ‘തീര്ത്ഥാടന ജ്വാലാ പ്രയാണവും’ തീര്ഥാടന വിശേഷാല് കുടുംബ യോഗങ്ങളും നടക്കും.
കുടുംബ യോഗങ്ങളെ തുടര്ന്ന് ഇടവകയിലെ 1050 കുടുംബങ്ങളിലേക്കും പ്രത്യേകം തിരികള് കൈമാറും. ആഗസ്റ്റ് 6-നാണ് തീര്ത്ഥാടനത്തിന് തുടക്കമാവുന്നത്.
ആഗസ്റ്റ് 3 ന് വൈകിട്ട് 5.30-ന് ദേവാലയത്തിന് മുന്നിലെ മാതാവിന്റെ പുതിയ ഗ്രോട്ടോ നെയ്യാറ്റിന്കര ബിഷപ്പ് ഡോ.വിന്സെന്റ് സാമുവല് ആശീര്വദിക്കും.
4 ന് രാവിലെ 6.30-ന് തീര്ത്ഥാടന വിളംബര ഘോഷയാത്ര ഉണ്ടാകും. വൈകിട്ട് 6-ന് 5001 ദീപകള് കൊണ്ട് സ്വര്ഗ്ഗാരോപിത മതാവിന് ദീപാജ്ഞലി സമര്പ്പണം. ദീപാജ്ഞലിയുടെ തിരിതെളിയിക്കല് ആറ്റിങ്ങല് എം.പി.അടൂര് പ്രകാശ് നിര്വ്വഹിക്കും. മുഖ്യാതിഥിയായി മാധ്യമ പ്രവര്ത്തകന് ജോര്ജ്ജ് പുളിക്കല് പങ്കെടുക്കും.
തീര്ത്ഥാടനത്തിന്റെ ആരംഭ ദിനത്തില് ഇടവകയിലെ 1002 സ്ത്രീകള് പങ്കെടുക്കുന്ന തിരുവാതിരയും അരങ്ങേറും.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.