സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാ രൂപതയിലെ പാറശാല ഫൊറോന വികാരിയും ആറയൂർ ഇടവക വികാരിയുമായ ഫാ. റോബർട്ട് വിൻസെന്റാണ് വ്യത്യസ്‌തമായ ഈ നന്ദി പ്രകടനത്തിന് പിന്നിൽ. ആറയൂർ ഇടവകയിൽ സ്‌തുത്യർഹമായ സേവനത്തിന് ശേഷം പടിയിറങ്ങുന്നതിന് ഒരാഴ്‌ച കിടക്കെയാണ് അച്ചൻ ഇടവകാ കുടുംബത്തിന് വ്യത്യസ്‌തമായ നന്ദി പ്രകടനവുമായെത്തിയത്.
“ആറയൂർ, പോരന്നുർ, കാക്കവിള ,ചാവല്ലൂർ, പൊറ്റ തുടങ്ങിയ ഇടവകകളിലേക്ക് എന്നെ സ്വീകരിച്ചതിന് നന്ദി” എന്ന് തുടക്കുന്ന നന്ദിയുടെ വാക്കുകളിൽ 2183 ദിവസങ്ങളിൽ തന്റെ സേവനം ലഭിച്ച എല്ലാ മേഖലകളെയും അച്ചൻ തന്റെ നന്ദിയുടെ വാക്കുകളിൽ ഓർമ്മിക്കുന്നുണ്ട് .
ഞായറാഴ്‌ച (08.04.2018) തന്റെ നന്ദിയുടെ വാക്കുകൾ ഒരു കാർഡിലാക്കി എല്ലാ പളളികളിലുമുളള കുടുംബങ്ങളിൽ അച്ചൻ എത്തിച്ചു.
അടുത്ത ശനിയാഴ്‌ച (14. 04.2018) കട്ടയ്ക്കോട് ഫൊറോന ദേവാലയത്തിന്റെ പുതിയ വികാരിയായി അച്ചൻ ചുമതല ഏറ്റെടുക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.