
വിമർശിക്കേണ്ട സമയത്തു ശക്തമായി വിമർശിക്കും.
തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിൽ ഉണ്ടായ വീഴ്ചയിൽനിന്നു മുഖം രക്ഷിക്കാൻ സർക്കാരും ഉത്തരവാദപ്പെട്ടവരും ശ്രമിക്കുന്നുവെന്നു ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം. പൂന്തുറയിൽ മൽസ്യത്തൊഴിലാളികളെ കാണാൻ എത്തിയതായിരുന്നു അദ്ദേഹം. വീഴ്ചകളെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല.
വിമർശിക്കേണ്ട സമയത്തു ശക്തമായി വിമർശിക്കും. മൽസ്യത്തൊഴിലാളികൾ തിരച്ചിലിനു പോയിട്ടുണ്ട്. വിവാദങ്ങൾ ഒഴിവാക്കി കടലിൽ അകപ്പെട്ടവരെ കണ്ടെത്താൻ ഇപ്പോൾ എല്ലാവരും യോജിച്ചു പ്രവർത്തിക്കണം. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സർക്കാരും മറ്റ് ഏജൻസികളും വലിയ വാഗ്ദാനങ്ങളുമായി വരും. പിന്നീട് അതൊന്നും നടപ്പാകില്ലെന്നാണ് അനുഭവമെന്നും സൂസപാക്യം കുറ്റപ്പെടുത്തി.
എന്നാല്‍ തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയ ശേഷം സര്‍ക്കാര്‍ നടപടികളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞം സന്ദര്‍ശിച്ചപ്പോള്‍ ചില ആളുകളുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അതിരൂപത മെത്രാന്‍ പറഞ്ഞു
മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കുടുംബങ്ങളെ സഹായിക്കാന്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. പരിക്കേറ്റവര്‍ക്കും ആവശ്യമായ ചികിത്സയും സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കാണാതായവരെ കണ്ടെത്താനുളള തെരച്ചില്‍ ഊര്‍ജിതമായി തുടരും. ഭാവിയില്‍ ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൂട്ടായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറി ജൂഡിറ്റ് പയസ് ലോറന്‍സും അതിരൂപത മെത്രാനോടൊപ്പം ഉണ്ടായിരുന്നു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.