പേയാട്: നെയ്യാറ്റിൻകര രൂപതയുടെ ഹൃദയമായ സെയ്ൻറ് സേവ്യേഴ്സ് മൈനർ സെമിനാരിയുടെ നാമഹേതുക തിരുനാളിന് നെയ്യാറ്റിൻകര രൂപതാദ്ധ്യക്ഷൻ ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിൽ നിറഞ്ഞു നിന്നിരുന്ന പ്രേഷിത ചൈതന്യത്താൽ വൈദികരും സന്യസ്തരും അല്മായരും നിറയണമെന്നും സഭയിലെ ശുശ്രൂഷ തുടർന്നുകൊണ്ട് പോകുന്നതിൽ വൈദികരുടെ ധർമ്മം വലുതാണെന്നും അതിനാൽ വൈദികരോട് എല്ലാവരും സഹകരിക്കണമെന്നും ബിഷപ് പറഞ്ഞു.
മോൺ. ജി. ക്രിസ്തുദാസ് ആമുഖ സന്ദേശം നല്കി. റെക്ടർ ഫാ. ക്രിസ്തുദാസ് നന്ദി പ്രകാശിപ്പിച്ചു. വൈസ് റെക്ടർ ഫാ. അലോഷ്യസ്, പ്രീഫെക്ട് ഫാ.രാജേഷ് എന്നിവർ നേതൃത്വം വഹിച്ചു. കാരുണ്യ മാതാ സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. പൗളോ, പ്രീഫെക്ട് ഫാ. ബിനു വർഗീസ്, സെമിനാരി ആദ്ധ്യാത്മിക പിതാക്കൻമാരായ ഫാ. മെൽവിൻ മെന്റസ്, ഫാ. ഹെറിക് സിഡ്രിക് ഡി’ക്രൂസ്, ഫാ. ജോസഫ് കാർമ്മൽ ആശ്രമം, അല്മായ ശുശ്രൂഷാ ഡയറക്ടർ ഫാ.ഷാജ് കുമാർ, ബിഷപ്പിന്റെ സെക്രട്ടറിമാരായ ഫാ. കിരൺ ഡി. പി., ഫാ.ഷൈജു ആർ. എം, കട്ടക്കോട് ഫൊറോനാ വികാരി ഫാ. ജോസഫ് അഗസ്റ്റിൻ, വചന ബോധന എക്സി.സെക്രട്ടറി ഫാ. ക്രിസ്റ്റഫർ, ഫാ. ക്രിസ്റ്റിൻ, ഡീക്കൻ സജിൻ തോമസ് ചാമവിള, ഡീക്കൻ ജസ്റ്റിൻ പേരയം, ബിഷപ്പിന്റെ റീജന്റ് ബ്ര. കിഷോർ, ബ്ര. സെബാസ്റ്റ്യൻ O’carm എന്നിവരും കൂടാതെ പാങ്ങോട്, വിട്ടിയം, അന്തിയൂർക്കോണം, കൊല്ലോട്, കിളിയൂർ എന്നിവിടങ്ങളിലെ സന്യസ്തരും , പോങ്ങുംമൂട് സെയ്ന്റ് വിൻസെന്റ്സ് സെമിനാരിയിലെയും പേയാട് സെയ്ന്റ് സേവിയേഴ്‌സ് സെമിനാരിയിലെയും അദ്ധ്യാപകരും അനദ്ധ്യാപകരും ഉപകാരികളും വൈദിക വിദ്യാർഥികളും നിരവധി അല്മയരും ആഘോഷത്തിൽ പങ്കെടുത്തു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.