അനിൽ ജോസഫ്
തിരുവനന്തപുരം: വിശുദ്ധരെല്ലാവരും ദൈവത്തിന്റെ മുന്നില് വീരോചിത ജീവിതം നയിച്ചവരെന്ന് ആര്ച്ച് ബിഷപ് ഡോ.എം.സൂസപാക്യം. ജീവതിതാവസാനം വരെയും നിശബ്ദരായി സാധാരണ ജീവിതം നയിച്ചവരാണ് എല്ലാ വിശുദ്ധരെന്നും ബിഷപ്പ് പറഞ്ഞു. ഇന്ന് വൈകിട്ട് പാങ്ങോട് കാര്മ്മല് ഹില്ലില് ദൈവദാസരായി ഉയര്ത്തിയ ഫാ.അദെയോദാത്തൂസിനും ബിഷപ്പ് ബെന്സിഗറിനും വേണ്ടിയുളള പ്രത്യേക പ്രാര്ഥനകള്ക്ക് മുഖ്യ കാര്മ്മികത്വം വഹിച്ച് സന്ദേശം നല്കുകയായിരുന്നു ആര്ച്ച് ബിഷപ്പ്.
വിശുദ്ധരെല്ലാം നൂറായിരം കാര്യങ്ങള് ചെയ്താണ് വിശുദ്ധിയിലേക്ക് പ്രവേശിച്ചതെന്ന തെറ്റിദ്ധാരണ വിശ്വാസികളുടെ ഇടയിലുണ്ട്. എന്നാല്, ഈ തെറ്റിദ്ധാരണമാറണം വിശുദ്ധരെല്ലാം നമ്മുടെ ഇടയിലുണ്ട്. ദൈനന്തിന ജീവിതത്തില് നമ്മുടെ ഇടയിലൂടെ കടന്ന് പോകുന്ന പലരും ഒരു പക്ഷെ സാഹചര്യങ്ങളിലൂടെ നമ്മുടെ ജീവിതത്തില് വിശുദ്ധരാണെന്നും ബിഷപ്പ് കൂട്ടിച്ചേര്ത്തു.
ദൈവ കേന്ദ്രീകൃത ജീവിതം നയിച്ച്, ക്ലേശങ്ങള് ധൈര്യപൂര്വ്വം ഏറ്റെടുത്താണ് പലവിശുദ്ധരും വിശുദ്ധിയിലേക്ക് പ്രവേശിച്ചതെന്നും ബിഷപ്പ് ഓര്മിപ്പിച്ചു.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.