അനിൽ ജോസഫ്
പുനലൂര്: പുനലൂര് രൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന വിളക്കുടി ലിറ്റില് ഫ്ളവര് ഹോസ്പിറ്റലും, പത്തനാപുരം സെന്റ് സേവ്യര് അനിമേഷന് സെന്റെറും കോവിഡ്-19 ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവര്ത്തനം ആരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്ദ്ധിക്കുന്ന സാഹചര്യത്തില് ആരോഗ്യവകുപ്പിന്റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടേയും ശുപാര്ശയുടെ അടിസ്ഥാനത്തില് പൊതുജനാരോഗ്യ സംവിധാനത്തിന്റെ മേലുളള ഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് പുനലൂര് രൂപത മെത്രാന് ഡോ.സില്വിസ്റ്റര് പൊന്നുമുത്തന് അനിമേഷന് സെന്റെറും ആശുപത്രിയും വിട്ടുകൊടുത്തത്.
പത്തനാപുരം അനിമേഷന് സെന്റെറില് 200 കിടക്കകളും, വിളക്കുടി ലിറ്റില് ഫ്ളവര് ഹോസ്പിറ്റലില് 100 കിടക്കകളും സജ്ജമാക്കി പ്രവര്ത്തനം ആരംഭിച്ചു കഴിഞ്ഞു. പുനലൂര് രൂപതയുടെ ആത്മീയ പ്രവര്ത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് പത്തനാപുരം സെന്റ് സേവ്യര് അനിമേഷന് സെന്റെര്. രൂപതയുടെ പ്രവര്ത്തനങ്ങളെ എകോപിപ്പിക്കുന്ന വിവിധ കമ്മീഷനുകളായ മതബോധനം, യുവജനം, കുടുംബ പ്രേക്ഷിതം, അടിസ്ഥാന ക്രൈസ്ഥവ സമൂഹം, അജപാലനം, അല്മായ കമ്മീഷനുകള് തുടങ്ങിയവ ഇവിടെ പ്രവര്ത്തിച്ചു വരുന്നു. കുടാതെ ഭക്തസംഘടനകള്, സമുദായ സംഘടനകള്, കാരുണ്യ പ്രവര്ത്തന സംഘടനകള് എന്നിവയുടെയും പ്രവര്ത്തന കേന്ദ്രമാണ് അനിമേഷന് സെന്റെര്.
രൂപതയുടെ പ്രധാന ഓഫീസുകളുടെ പ്രവർത്തനങ്ങളെല്ലാം താൽക്കാലിക സംവിധാനത്തിലേക്ക് മാറ്റിക്കൊണ്ടാണ് ലോകം ഭയപ്പെടുന്ന പകര്ച്ചവ്യാധിയായ കോവിഡ്19-നെ പ്രതിരോധിക്കുവാന് അനിമേഷന് സെന്റെറും, ആശുപത്രിയും വിട്ടുകൊടുത്തതെന്നും, രൂപതയാൽ കഴിയുന്നരീതിയിൽ ഇനിയും വേണ്ട സഹായം ചെയ്യുമെന്നും രൂപത മെത്രാന് അറിയിച്ചു.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.