Categories: Kerala

കെ.ആര്‍.എല്‍.സി.സി.യുടെ 33-ാമത് ജനറല്‍ അസംബ്ലി പുനലൂര്‍ രൂപതയിലെ പത്തനാപുരത്ത്

കെ.ആര്‍.എല്‍.സി.സി.യുടെ 33-ാമത് ജനറല്‍ അസംബ്ലി പുനലൂര്‍ രൂപതയിലെ പത്തനാപുരത്ത്

സ്വന്തം ലേഖകൻ

പുനലൂര്‍: കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെ.ആര്‍.എല്‍.സി.സി.) 33-ാമത് ജനറല്‍ അസംബ്ലി 16, 17 തിയതികളില്‍ പുനലൂര്‍ രൂപതയിലെ പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതന്‍ പാസ്റ്ററല്‍ സെന്ററില്‍ വച്ചു നടത്തപ്പെടുമെന്ന് ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പിൽ അറിയിച്ചു.

16-ന് രാവിലെ 10.30-ന് ആരംഭിക്കുന്ന 33-ാമത് ജനറല്‍ അസംബ്ലിയിൽ കെ.ആര്‍.എല്‍.സി.സി. പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം അധ്യക്ഷനായിരിക്കും, മലങ്കര മാര്‍ത്തോമാ സുറിയാനി സഭാമേലധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമാ മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിക്കും. തുടർന്ന്, ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ ആശംസ നേരുകയും, സംസ്ഥാനത്തെ മുന്‍ ചീഫ്സെക്രട്ടറി എസ്.എം.വിജയാനന്ദ് ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.

കേരള ലത്തീന്‍ സഭയുടെ ‘വിദ്യാഭ്യാസ ശുശ്രൂഷ’യാണ് ഈ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചചെയ്യപ്പെടുന്നത്. അതുപോലെ തന്നെ, ആനുകാലിക വിഷയങ്ങളായ പൊതുതിരഞ്ഞെടുപ്പും, സാമ്പത്തിക സംവരണവും, ദലിത് ക്രൈസ്തവരുടെ സംവരണവും, കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് സംവരണവും ചര്‍ച്ചചെയ്യപ്പെടും.

അതുപോലെ തന്നെ, കെ.ആര്‍.എല്‍.സി.ബി.സി. മീഡിയാ കമ്മീഷന്റെയും, അല്മായ കമ്മീഷന്റെയും പ്രവര്‍ത്തനങ്ങളും, കെ.ആര്‍.എല്‍.സി.സി. വിദ്യാഭ്യാസ പാക്കേജിന്റെ പുരോഗതിയും, യുവജന കമ്മീഷന്‍ യൂത്ത് സര്‍വേയും, വിലയിരുത്തും. രാഷ്ട്രീയകാര്യ സമിതി പ്രമേയം ചര്‍ച്ചയും ഉണ്ടാകും.

സമാപന സമ്മേളനത്തിൽ കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാരും തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികളും സംബന്ധിക്കും.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago