സ്വന്തം ലേഖകന്
കൊല്ലം: വിമല ഹൃദയ ഫ്രാന്സിസ്കന് സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനത്തിന് വിളംബര ദീപശിഖാ പ്രയാണത്തോടെ തുടക്കം.
കാഞ്ഞിരകോട് സെന്റ് മാര്ഗ്രറ്റ്സില് നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം എഫ്ഐഎച്ച് സുപ്പീരിയര് ജനറല് സിസ്റ്റര് റെക്സിയാ മേരി ഉദ്ഘാടനം ചെയ്തു.
തുടര്ന്ന് ദീപശിഖാ പ്രയാണം കൊല്ലം രൂപതയില് കോണ്വന്റുകളുള്ള എല്ലാ ഇടവകകളും സന്ദര്ശിച്ച് സഭയുടെ ആസ്ഥാനമായ പാലത്തറ ജനറലേറ്റില് എത്തി.
കൊല്ലം രൂപതാ ബിഷപ് ഡോ. പോള് ആന്റണി മുല്ലശേരി പതാക ഉയര്ത്തി. തുടര്ന്ന് സമ്മേളനത്തിന്റെ ഉദ്ഘാടനവും ബിഷപ് നിര്വഹിച്ചു.
പ്രൊവിന്ഷ്യല് സുപ്പീരിയര് സിസ്റ്റര് അഡോള്ഫ് മേരി അധ്യക്ഷത വഹിച്ചു. അനില് സേവ്യര്, റവ.ഡോ.ജോസ് പുത്തന്വീട്, എ.അനീഷ്, അനില് ജോണ് തുടങ്ങിയവര് പ്രസംഗിച്ചു.
കൊട്ടിയം വിമലഹൃദയ റിട്രീറ്റ് സെന്ററില് ഇന്നലെ നടന്ന കുടുംബ സംഗമത്തില് പുനലൂര് ബിഷപ് ഡോ. സെല്വിസ്റ്റര് പൊന്നു മുത്തന് സന്ദേശം നല്കി.
]തുടര്ന്ന് നടന്ന പൊതുസമ്മേളനം നെയ്യാറ്റിന്കര ബിഷപ് റവ.ഡോ.വിന്സന്റ് സാമുവല് ഉദ്ഘാടനം ചെയ്തു. എഫ്ഐഎച്ച് കര്ണാടക പ്രൊവിന്സ് പ്രൊവിന്ഷ്യല് സുപ്പീരിയര് സിസ്റ്റര് പ്രീതി മേരി അധ്യക്ഷത വഹിച്ചു. ലാറ്റിന് കാത്തലിക് വിമന്സ് അസോസിയേഷന് പ്രസിഡന്റ് ജയിന് ആന്സില് ഫ്രാന്സിസ് പ്രസംഗിച്ചു. മദര് റെക്സിയാ മേരി മെമന്റോകള് വിതരണം ചെയ്തു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.