Categories: Kerala

ദേവസഹായം പിളളയുടെ നാമഥേയത്തിലെ ലോകത്തെ ആദ്യദേവാലയത്തില്‍ വിശുദ്ധ പദവി അഘോഷങ്ങള്‍ക്ക് തുടക്കം

2014 ജനുവരി 14 ന് സ്ഥാപിച്ച ഈ ദേവാലയമാണ് ദേവസഹായം പിളളയുടെ നാമഥേയത്തിലെ ആദ്യ ദേവാലയം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : ഈ മാസം 15 ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന രക്തസാക്ഷി വാഴ്ത്തപെട്ട ദേവാസഹായം പിളളയുടെ നാമഥേയത്തിലെ ലോകത്തിലെ ആദ്യ ദേവാലയമായ ചാവല്ലൂര്‍പൊറ്റ ദേവസഹായം പളളിയില്‍ വിശുദ്ധ പദവി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

2014 ജനുവരി 14 ന് സ്ഥാപിച്ച ഈ ദേവാലയമാണ് ദേവസഹായം പിളളയുടെ നാമഥേയത്തിലെ ആദ്യ ദേവാലയം. നെയ്യാറ്റിന്‍കര രൂപതയില്‍ പാറശ്ശാല ഫൊറോനയില്‍ സ്ഥിതിചെയ്യുന്ന ദേവാലയത്തിന്‍റെ വിശുദ്ധ പദവി ആഘോഷങ്ങളുടെ തുടക്കം ദേവസഹായം പിളളയുടെ ജന്‍മനാടായ നട്ടാലത്തു നിന്ന് ആരംഭിച്ചു. അതിര്‍ത്തി ഗ്രാമമായ പാറശാലക്കു സമിപത്തെ ചാവല്ലൂര്‍ പൊറ്റയെന്ന കൊച്ച് ഗ്രാമം ഇന്ന് അഘോഷത്തിന്‍റെ നിറവിലാണ്.

75 കുടുംബങ്ങള്‍ മാത്രമുളള ഈ ദേവാലയം സ്ഥാപിച്ചത് മുതല്‍ തന്നെ നിരവധി പേരാണ് അത്ഭുത സാക്ഷ്യങ്ങളുമായി മുന്നോട്ട് വരുന്നത്. ദീര്‍ഘനാളായി കുഞ്ഞുങ്ങളില്ലായിരുന്നവര്‍ക്ക് കുഞ്ഞുങ്ങള്‍ ലഭിച്ചതായും മാറാ രോഗങ്ങള്‍ സുഖപെട്ടതായും നിരവധി പേരാണ് സാക്ഷ്യപ്പെടുത്തുന്നത് .

വിശുദ്ധ പദവി അഘോഷങ്ങളുടെ ഭാഗമായി വിവിധ രൂപതകളിലെ മെത്രാന്‍മാര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും വിശുദ്ധ പദവി ആഘോഷങ്ങളുടെ ആരംഭ ദിനമായ 7 ന് വൈകിട്ട് 5 ന് 101 സ്ത്രീകള്‍ പങ്കെടുക്കുന്ന മെഗാ മാര്‍ഗ്ഗം കളി ഉണ്ടാവും 15 ന് ദേവസഹായം പിളളയെ വിശുദ്ധനായ പ്രഖ്യാപിക്കുന്ന ദിനത്തിലാണ് ആഘോഷങ്ങള്‍ സമാപിക്കുന്നത് . അന്ന് തന്നെ തിരുസ്വരൂപ പ്രദക്ഷിണവും ഉണ്ടാവും.

ഇടവക വികാരി ഫാ.ജോസഫ് അനിലിന്‍റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ ക്രമികരിച്ചിരിക്കുന്നത്. അഘോഷങ്ങള്‍ക്ക് വിളംബരം വിളിച്ചോതി വാഴ്ത്തപ്പെട്ട ദേവസഹായത്തിന്‍റെ തിരു സ്വരൂപവും തിരു ശേഷിപ്പും വഹിച്ചു കൊണ്ടുള്ള വിളംബര ദീപശിഖാ ബൈക്ക് റാലി നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ഫൊറോനകളിലൂടെ പര്യടനം ആരംഭിച്ചു. പാറശ്ശാല ഫൊറോനയിലെ വിവിധ ദേവാലയങ്ങളിലൂടെ പ്രയാണം ചെയ്ത് പര്യടനം മെയ് 8 ന് ചാവല്ലൂര്‍ പൊറ്റദേവാലയത്തില്‍ എത്തിച്ചേരും.

പര്യടനം രൂപതാ വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ് നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസിന് മുന്നില്‍ നിര്‍വ്വഹിച്ചു. ദീപശിഖാ പ്രയാണത്തിന്‍റെ ഫ്ളാഗ് ഓഫ് കോവളം എംഎല്‍എ എം.വിന്‍സെന്‍റ് നിര്‍വ്വഹിച്ചു.

ദീപശിഖാ പ്രയാണത്തിന് ഇടവകയുടെ സഹവികാരി ഫാ.വിപിന്‍രാജാണ് നേതൃത്വം നല്‍കുന്നത്.

 

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago