Categories: Kerala

വിമല ഹൃദയ ഫ്രാന്‍സിസ്കന്‍ സഭ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ നിറവില്‍

കൊല്ലം രൂപതാ ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശേരി പതാക ഉയര്‍ത്തി

സ്വന്തം ലേഖകന്‍

കൊല്ലം: വിമല ഹൃദയ ഫ്രാന്‍സിസ്കന്‍ സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ സമാപനത്തിന് വിളംബര ദീപശിഖാ പ്രയാണത്തോടെ തുടക്കം.

കാഞ്ഞിരകോട് സെന്‍റ് മാര്‍ഗ്രറ്റ്സില്‍ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം എഫ്ഐഎച്ച് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെക്സിയാ മേരി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് ദീപശിഖാ പ്രയാണം കൊല്ലം രൂപതയില്‍ കോണ്‍വന്‍റുകളുള്ള എല്ലാ ഇടവകകളും സന്ദര്‍ശിച്ച് സഭയുടെ ആസ്ഥാനമായ പാലത്തറ ജനറലേറ്റില്‍ എത്തി.

കൊല്ലം രൂപതാ ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശേരി പതാക ഉയര്‍ത്തി. തുടര്‍ന്ന് സമ്മേളനത്തിന്‍റെ ഉദ്ഘാടനവും ബിഷപ് നിര്‍വഹിച്ചു.

പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അഡോള്‍ഫ് മേരി അധ്യക്ഷത വഹിച്ചു. അനില്‍ സേവ്യര്‍, റവ.ഡോ.ജോസ് പുത്തന്‍വീട്, എ.അനീഷ്, അനില്‍ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൊട്ടിയം വിമലഹൃദയ റിട്രീറ്റ് സെന്‍ററില്‍ ഇന്നലെ നടന്ന കുടുംബ സംഗമത്തില്‍ പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നു മുത്തന്‍ സന്ദേശം നല്‍കി.

]തുടര്‍ന്ന് നടന്ന പൊതുസമ്മേളനം നെയ്യാറ്റിന്‍കര ബിഷപ് റവ.ഡോ.വിന്‍സന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. എഫ്ഐഎച്ച് കര്‍ണാടക പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രീതി മേരി അധ്യക്ഷത വഹിച്ചു. ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് പ്രസംഗിച്ചു. മദര്‍ റെക്സിയാ മേരി മെമന്‍റോകള്‍ വിതരണം ചെയ്തു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago