Categories: Kerala

ബിഷപ്പ് ബെന്‍സിഗറിന്‍റെയും ഫാ.അദെയോദാത്തൂസിന്റെയും ദൈവദാസ പദവി; ഭക്തി സാന്ദ്രമായി കൃതജ്ഞതാബലി

ബിഷപ്പ് ബെന്‍സിഗറിന്‍റെയും ഫാ.അദെയോദാത്തൂസിന്റെയും ദൈവദാസ പദവി; ഭക്തി സാന്ദ്രമായി കൃതജ്ഞതാബലി

അനിൽ ജോസഫ്

തിരുവനനന്തപുരം: അവിഭക്ത കൊല്ലം രൂപതയുടെ ബിഷപ്പ് അലോഷ്യസ് മരിയ ബെന്‍സിഗറിന്‍റെയും ഫാ.അദെയോദാത്തൂസിന്‍റെയും ദൈവദാസ പദവിയില്‍ നന്ദി അര്‍പ്പിച്ചുകൊണ്ടുളള കൃതജ്ഞതാ ബലി ഭക്തി സാന്ദ്രമായി.

ഇന്ന് (20/10/2018) വൈകിട്ട് പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ നടന്ന കൃതജ്ഞതാ ദിവ്യബലിക്ക് തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊല്ലം ബിഷപ്പ് ഡോ.ആന്‍റണി മുല്ലശ്ശേരി വചന സന്ദേശം നല്‍കി . ക്രിസ്തുവിന്‍റെ സ്നേഹം പകര്‍ന്ന് വിശുദ്ധിയിലേക്കെത്തുന്ന പുണ്യാത്മാക്കളാണ് ദൈവദാസന്‍ ബെന്‍സിഗറും ഫാ.അദെയോദത്തുസു മെന്ന് ബിഷപ് വചന സന്ദേശത്തില്‍ പറഞ്ഞു. ഏല്‍പ്പിക്കപെട്ട ധൗത്യം പൂര്‍ണ്ണമായും ദൈവത്തില്‍ സമര്‍പ്പിച്ച് ജീവിതം ദൈവത്തിന് വേണ്ടിയും സാധാരണക്കാര്‍ക്ക് വേണ്ടിയും മാറ്റിവച്ച വ്യക്തികളായിരുന്നു ഇരുവരുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍, കൊല്ലം മുന്‍ ബിഷപ് സ്റ്റാന്‍ലി റോമന്‍, കോട്ടാര്‍ രൂപതാ ബിഷപ് ഡോ.നസ്റയന്‍ സൂസൈ, പുനലൂര്‍ രൂപതാ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മലങ്കര സഭയുടെ പത്തനംതിട്ട രൂപതാ ബിഷപ് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്, മലങ്കര സഭയുടെ കൂരിയ ബിഷപ് യൂഹാന്നോന്‍ മാര്‍ തിയോഡോഷ്യസ്, തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

ദിവ്യബലിയുടെ ആമുഖ സന്ദേശം കര്‍മ്മലീത്താ സഭയുടെ മലബാര്‍ പ്രൊവിന്‍സ് പ്രൊവിഷ്യല്‍ ഫാ.സെബാസ്റ്റ്യന്‍ കൂടപ്പാട്ട് നല്‍കി. തുടര്‍ന്ന് ദൈവദാസരായി ഉയര്‍ത്തപ്പെട്ട ബിഷപ്പ് ബെന്‍സിഗറിനെക്കുറിച്ച് കൊല്ലം മുന്‍ ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമനും ഫാ.അദെയോദാത്തൂസിനെക്കുറിച്ച് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലും ലഘുവിവരണം നല്‍കി.

ദിവ്യബലിയെ തുടര്‍ന്ന് ബിഷpp ബെന്‍സിഗറിന്‍റെ നാമകരണ പ്രാര്‍ത്ഥനക്ക് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരിയും ഫാ.അദെയോദാത്തുസിന്‍റെ നാമകരണ പ്രാര്‍ത്ഥനക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവലും നേതൃത്വം നല്‍കി. തുടര്‍ന്ന് ബിഷപ്പ് ബന്‍സിഗറിന്‍റെ കര്‍മ്മ മണ്ഡലമായ കൊല്ലം രൂപതയില്‍ പ്രയാണം ചെയ്യുന്നതിനുളള ദീപശിഖയില്‍ ബിഷപ്പ് ബന്‍സിഗറിന്‍റെ ശവകുടീരത്തില്‍ നിന്ന് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി തിരി തെളിച്ചു.

 

കൊല്ലം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളില്‍ നിന്നുളള വൈദികരുടേയും സന്യസ്തരുടെയും നൂറ്കണക്കിന് വിശ്വാസികളുടെയും സാന്നിധ്യം കൊണ്ട് കൃതജ്ഞതാബലി ഭക്തി സാന്ദ്രമായി.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

7 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago