Categories: Diocese

വാഴ്ത്തപെട്ട ദേവസഹായപിളള വിശുദ്ധ പദവിയിലേക്ക് ആഘോഷപൂര്‍വ്വം കമുകിന്‍കോട്, ചാവല്ലൂര്‍ പൊറ്റ  ദേവാലയങ്ങള്‍

ദേവസഹായം പിളളയുടെ നാമത്തിലെ ലോകത്തിലെ ആദ്യ ദേവാലയം നെയ്യാറ്റിന്‍കര രൂപതയിലെ പാറശാല ഫൊറോനയിലെ മൂന്നാംപൊറ്റ ദേവാലയമാണ്...

അനിൽ ജോസഫ്

ബാലരാമപുരം: വാഴ്ത്തപെട്ട ദേവസഹായം പിളളയെ ഇന്നലെ വിശുദ്ധനായി പ്രഖ്യാപിക്കുതിനുളള നാമകരണ നടപടികള്‍ വത്തിക്കാന്‍ പ്രഖ്യാപിച്ച ആഘോഷത്തിലാണ് നെയ്യാറ്റിന്‍കര രൂപതയിലെ കമുകിന്‍കോട്, ചാവല്ലൂര്‍ പൊറ്റ ദേവാലയങ്ങള്‍. തെക്കന്‍ തിരുവിതാങ്കൂറിലെ നേമം മിഷന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നെയ്യാറ്റിന്‍കരയിലെ കമുകിന്‍കോടില്‍ എത്തിയ ദേവസഹായം പിളളയാണ് കമുകിന്‍കോട് തീര്‍ഥാടന കേന്ദ്രത്തിലെ വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തിരുസ്വരൂപ സ്ഥാപിച്ചത്.

ദേവസഹായം പിളളയുടെ നാമത്തിലെ ലോകത്തിലെ ആദ്യ ദേവാലയം നെയ്യാറ്റിന്‍കര രൂപതയിലെ പാറശാല ഫൊറോനയിലെ മൂന്നാംപൊറ്റ ദേവാലയമാണ്. 09-12-2013- നു ഫാ.റോബർട്ട്‌ വിൻസെന്റ്‌ ഫെറോനാ വികാരിയാരുന്നപ്പോൾ, അസിസ്റ്റന്റ്‌ വികാരിയായിരുന്ന ഫാ.ലോറൻസായിരുന്നു ദേവാലയത്തിനു തറക്കല്ലിട്ടത്‌. തുടർന്ന്, ജനുവരി 14-2014-ൽ ബിഷപ്പ്‌ വിൻസെന്റ്‌ സാമുവൽ ദേവാലയം ആശീർവ്വദിച്ചു. വാഴ്ത്തപെട്ട ദേവസഹായം പിളളയുടെ തിരുശേഷിപ്പും ഇടവകയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.

കമുകിന്‍കോട് ദേവാലയത്തിന്റെ തീര്‍ഥാടനത്തിന്റെ സമാപന ദിനത്തില്‍ വന്ന പ്രഖ്യാപനത്തെ പളളിമണി മുഴക്കിയാണ് ദേവാലയം ഏറ്റെടുത്തത്. വത്തിക്കാനില്‍ നിന്നുളള പ്രഖ്യാപനം രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് ദേവാലയത്തില്‍ വായിച്ചു. ഇത്തവണത്തെ കമുകിന്‍കോട് തീര്‍ഥാടനത്തിന്റെ മുന്നോടിയായുളള തീര്‍ഥാടന ജ്വാതി പ്രയാണം ദേവസഹായം പിളള രക്ത സാക്ഷിയായ കന്യകുകാരി ജില്ലയിലെ കാറ്റാടിമലയില്‍ നിന്നായിരുന്നു ആരംഭിച്ചിരുന്നത്.

പ്രഖ്യാപനത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് പാറശാല ഫൊറോന വികാരിയും, ചാവല്ലൂര്‍ പൊറ്റ  ഇടവക വികാരിയുമായ ഫാ.ജോസഫ് അനില്‍ അറിയിച്ചു. ഇന്ന് ദേവാലയത്തില്‍ വത്തിക്കാനില്‍ നിന്നുളള പ്രഖ്യാപനം വായിക്കും. വിശുദ്ധ പദവി പ്രഖ്യാപനം പിന്നീടായിരിക്കും നടക്കുക, അതിനായി കാത്തിരിക്കുകയാണ് വിശ്വാസ സമൂഹം.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 day ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago