അനിൽ ജോസഫ്
വാഴിച്ചല്‍: വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമാവാതെ പഠന പ്രക്രിയ പൂര്‍ത്തീകരിക്കണമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍. വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും കോളേജിന്റെ ഫ്രെഷേഴ്സ് ഡെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
അധുനിക കാലത്തെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി, വിദ്യ അഭ്യസിക്കണമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കോളേജ് മാനേജര്‍ മോണ്‍.ജി.ക്രിസ്തുദാസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജെ.വിജയകുമാര്‍, ഇമ്മാനുവല്‍ ബി.എഡ്.കോളേജ് പ്രിന്‍സിപ്പാള്‍ സി.നാരായണ പിളള, ഷാജി വില്‍സണ്‍, വി.പ്രിന്സലാലി, ബൈജു വി എല്‍, ജി.സെല്‍വിന്‍ ജോസ്, സനല്‍ ക്ലീറ്റസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബിഷപ്പിന്റെ നേതൃത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയും നടന്നു. ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന ആഘോഷങ്ങള്‍ക്കാണ് തുടക്കമായത്.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.