
അനിൽ ജോസഫ്
വെളളറട: വാഴിച്ചല് ഇമ്മാനുവല് കോളേജ് സില്വര് ജൂബിലി ആഘോഷങ്ങള്ക്ക് നാളെ തുടക്കമാവും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില് നാളെ രാവിലെ നടക്കുന്ന ഇന്റർ കോളേജ് സെമിനാര് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പേയാട് മൈനര് സെമിനാരി റെക്ടര് ഫാ.ക്രിസ്തുദാസ് തോംസണ് അധ്യക്ഷത വഹിക്കും.
19-ന് നടക്കുന്ന കോളേജ് വാര്ഷികം സിനിമാതാരം ബിനീഷ് ബാസ്റ്റിന് ഉദ്ഘാടനം ചെയ്യും.
20-ന് നടക്കുന്ന സില്വര് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം കേരള യൂണിവേഴ്സിറ്റി വൈസ്ചാന്സിലര് ഡോ.വി.പി.മഹാദേവന് പിളള ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപളളി സുരേന്ദ്രന് മുഖ്യ സന്ദേശം നല്കുന്ന പരിപാടിയില് തിരുവനന്തപുരം അതിരൂപത ആര്ച്ച് ബിഷപ് ഡോ.എം സൂസപാക്യം, നെയ്യാറ്റിന്കര ബിഷപ് ഡോ.വിന്സെന്റ് സാമുവല്, കോളേജ് മാനേജര് മോണ്.ജി.ക്രിസ്തുദാസ്, കോളേജ് പ്രിന്സിപ്പല് ഡോ. ജെ.വിജയകുമാര്, ശശി തരൂര് എംപി, സി കെ ഹരീന്ദ്രന് എംഎല്എ, മുന് സ്പീക്കര് എന് ശക്തന്, യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് മെമ്പര് പി രാജേഷ് കുമാര്, ജില്ലാ പഞ്ചായത്ത് മെമ്പര് വിചിത്ര കെവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിചിത, ഒറ്റശേഖരമഗലം പഞ്ചായത്ത് പ്രസിഡന്റ് അജയകുമാര് വി.എല്., വാര്ഡ് മെമ്പര് മിനി വിജയന്, പിടിഎ പ്രസിഡന്റ് ഷാജി വില്സണ്, കെആര്എല്സിസി ലെയ്റ്റി ഡയറക്ടര് ഫാ.ഷാജ്കുമാര്, ഡോ.നാരായണ പിളള, ബൈജു വി എല്, ഹേമന്ത് എച്ച് എസ്, നന്തജ എസ്, സെല്വിന് ജോസ് തുടങ്ങിയവര് പ്രസംഗിക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.