Categories: Kerala

വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഇന്ന് നടക്കുന്ന കോളേജ് വാര്‍ഷികം സിനിമാതാരം ബിനീഷ് ബാസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും...

അനിൽ ജോസഫ്‌

വെളളറട: വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോളേജ് മാനേജര്‍ മോണ്‍.ജി.ക്രിസ്തുദാസ് പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

രാവിലെ നടന്ന ഇന്റെര്‍ കോളേജ് സെമിനാര്‍ ഉദ്ഘാടനം ആല്‍ബര്‍ട്ട് ആര്‍. ഉദ്ഘാടനം ചെയ്തു. പ്രഫ.സനല്‍കുമാര്‍ സി., പ്രിയന്‍സ ലാലി, ഹേമന്ത് എച്ച്.എസ്‌., സുമിയ സിറാജുദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിദ്യാര്‍ത്ഥകളുടെ ക്ലാസ് ബ്രഹ്മനായകം മഹാദേവാന്‍ നയിച്ചു. അധ്യാപകര്‍ക്ക് വേണ്ടിയുളള സെമിനാര്‍ മുന്‍ ചരിത്ര വകുപ്പ് ഡയറക്ടര്‍ ഡോ.എസ്.റെയ്മന്‍ഡ് ഉദ്ഘാടനം ചെയ്തു. മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജെ വിജയകുമാര്‍, ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ നാരായണ പിളള തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന അക്രഡിറ്റേഷന്‍ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ.രാജന്‍ വര്‍ഗ്ഗീസ് ക്ലാസെടുത്തു.

ഇന്ന് നടക്കുന്ന കോളേജ് വാര്‍ഷികം സിനിമാതാരം ബിനീഷ് ബാസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.

നാളെ, നടക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം കേരള യൂണിവേഴ്സിറ്റി വൈസ്ചാന്‍സിലര്‍ ഡോ.വി.പി. മഹാദേവന്‍ പിളള ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപളളി സുരേന്ദ്രന്‍ മുഖ്യ സന്ദേശം നല്‍കും.

തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യം, നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍, കോളേജ് മാനേജര്‍ മോണ്‍.ജി ക്രിസ്തുദാസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെ.വിജയകുമാര്‍, ശശി തരൂര്‍ എംപി, സി കെ ഹരീന്ദ്രന്‍ എംഎല്‍എ, മുന്‍ സ്പീക്കര്‍ എന്‍ ശക്തന്‍, യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ പി രാജേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വിചിത്ര കെവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സിചിത, ഒറ്റശേഖരമഗലം പഞ്ചായത്ത് പ്രസിഡന്‍റ് അജയകുമാര്‍ വി എല്‍ വാര്‍ഡ് മെമ്പര്‍ മിനി വിജയന്‍, പിടിഎ പ്രസിഡന്‍റ് ഷാജി വില്‍സണ്‍,കെആര്‍എല്‍സിസി ലെയ്റ്റി ഡയറക്ടര്‍ ഫാ.ഷാജ്കുമാര്‍, ഡോ.നാരായണ പിളള, ബൈജു വി എല്‍, ഹേമന്ത് എച്ച് എസ്, നന്തജ എസ്, സെല്‍വിന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 day ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

5 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

1 week ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago