
ലൂയീസ് തണ്ണിക്കോട്ട്
എറണാകുളം: പിന്നോക്ക ജനവിഭാഗങ്ങളില്‍ നീതിബോധവും ചരിത്രാഭിമുഖ്യവും വളര്‍ത്തിയ നേതാവാണ് ഡോ. ഇ.പി.ആന്റണിയെന്ന് കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്. കെ.എല്‍.സി.എ. സ്ഥാപക ജനറല്‍ സെക്രട്ടറി ഡോ. ഇ.പി.ആന്റണിക്ക് ആദരം അര്‍പ്പിച്ച് വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 20ശതമാനം സംവരണാനുകൂല്യം സ്വകാര്യ കോളജുകള്‍ നല്‍കണമെന്ന വാദം ആദ്യമുന്നയിച്ച നീതിബോധമുള്ള നേതാവായിരുന്നു അദ്ദേഹം. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരോടൊപ്പം ഹിസ്റ്ററി അസോസിയേഷന്റെ സാരഥ്യം വഹിക്കുമ്പോള്‍ ചരിത്ര സംരക്ഷണത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ കേരള സമൂഹത്തിന് മറക്കാനാവാത്തതാണെന്നും ഷാജി ജോര്‍ജ് പറഞ്ഞു.
കെ.എല്‍.സി.എ. വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി. ജെ പോള്‍ അധ്യക്ഷനായിരുന്ന അനുശോചന യോഗത്തില്‍ സിപ്പി പള്ളിപ്പുറം, വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ജോയി ഗോതുരുത്ത്, കെ.ആർ.എൽ.സി.സി. ലേബർ കമ്മീഷൻ സെക്രട്ടറി ജോസഫ് ജൂഡ്, കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്, മുൻ എംപി ചാള്‍സ് ഡയസ്, കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സെക്രട്ടറി ജോസ് ആന്റണി, അതിരൂപത ജനറൽ സെക്രട്ടറി ലൂയീസ്സ് തണ്ണിക്കോട്ട്, കാക്കനാട് യൂണിറ്റ് പ്രസിഡന്റ് ബാബു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.ആര്‍.എല്‍.സി.സി. ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, കെ.എൽ.സി.എ. അതിരൂപത ഡയറക്ടർ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ഫാ.രാജന്‍ കിഴവന, ഫാ.ഫെലിക്‌സ് ചക്കാലക്കല്‍, കെ.എൽ.സി.എ. സംസ്ഥാന സെക്രട്ടറി എം.സി.ലോറന്‍സ്, ബാബു ആന്റണി, സാബു പടിയഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…
This website uses cookies.