സ്വന്തം ലേഖകൻ
സഹനത്തിന്റെ സാഹചര്യങ്ങളെ വെല്ലുവിളിച്ച് ജീവിതവിജയം ആഗ്രഹിക്കുന്ന വ്യക്തികൾക്കായി “വിജയവഴിയിലെ സഹനങ്ങൾ” പുസ്തകം പുറത്തിറങ്ങി. യേശുവിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും ഓർമയാചരിക്കുന്ന വലിയ നോമ്പുകാലഘട്ടത്തിൽ ധ്യാനിക്കുന്നതിനനുയോജ്യമായ രീതിയിൽ എഴുതപ്പെട്ടിട്ടുള്ളതാണ് വിജയവഴിയിലെ സഹനങ്ങൾ എന്ന് ഫാ.ഷാജൻ CM പറഞ്ഞു.
പുതിയ നിയമത്തിലെ ഒരു വചനത്തിന് അനുയോജ്യമായ തരത്തിൽ പഴയ നിയമ ഭാഗങ്ങളെ ഉൾക്കൊള്ളിച്ച് അവയുടെ ആനുകാലിക പ്രസക്തി പ്രതിപാദിച്ച ശേഷം ഒരു പ്രാർത്ഥനയോടെ സമാപിക്കുന്ന രീതിയിലാണ് ഗ്രന്ഥത്തിന്റെ ക്രമീകരണം. സഹനത്തിന്റെ സാഹചര്യങ്ങളെ വെല്ലുവിളിച്ച് ജീവിതവിജയം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഉപകാരപ്രദമായിരിക്കും വിജയവഴിയിലെ സഹനങ്ങളെന്ന് രചയിതാവ് പറയുന്നു.
ഫാ.ഷാജൻ പി.ജോസഫ് CM എഴുതിയ പുസ്തകം കാഞ്ഞിരപ്പിള്ളിയിലെ വിമല ബുക്സ് പ്രകാശനവും വിതരണവും നടത്തുന്നു. കേരളത്തിലെ പ്രമുഖ ബുക്ക് സ്റ്റോറുകളിൽ ഈ പുസ്തകം ലഭ്യമാണ്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.