സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: ഇന്ത്യയിൽ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നു. 2022 മെയ് 15 ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വച്ച് നടക്കുന്ന തിരുക്കർമ്മങ്ങളോടെയാണ് കേരളത്തിന്റെയും തമിഴ്നാടിന്റേയും എന്ന് വേണ്ട ഇന്ത്യയുടെതന്നെയും നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നത്. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘമാണ് വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെയും മറ്റ് ആറ് വാഴ്ത്തപ്പെട്ടവരെയും വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന ദിവസം ഇന്ന് ചൊവ്വാഴ്ച (09/11/2021) പ്രഖ്യാപിച്ചത്.
2020 ഫെബ്രുവരി 21-നായിരുന്നു രക്തസാക്ഷി വാഴ്ത്തപെട്ട ദേവാസഹായം പിളളയുടെ വിശുദ്ധ പദവിയിലേക്കുള്ള പ്രഖ്യാപനം ആദ്യം നടത്തിയത്. വീണ്ടും 2021 മെയ് 3-ന് ഫ്രാൻസിസ് പാപ്പാ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തെ വിളിച്ചുകൂട്ടിയെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നത്തിനായുള്ള കൃത്യമായ ദിവസം പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല.
1712 ഏപ്രില്‍ 23 മുതല്‍ 1752 ജനുവരി 14 വരെ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട രക്തസാക്ഷി ലാസറിന്റെ, അഥവാ ദൈവസഹായം പിള്ളയുടെ ജന്മസ്ഥലം അന്നത്തെ തിരുവിതാംകൂറിലെ നട്ടാലം ആണ്. ഒരു ഹൈന്ദവ കുടുംബത്തില്‍ ജനിച്ച അദ്ദേഹം മഹാരാജ മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരിക്കെ ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു.
മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം ഒരു ഡച്ച് ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണത്തിലാണ് കത്തോലിക്കാ വിശ്വാസത്തെ പറ്റി അറിയുന്നത്. ജീവിതത്തിൽ നിരവധി വിഷമഘട്ടങ്ങൾ നേരിട്ട നീലകണ്ഠപ്പിള്ളയെ പ്രത്യേകിച്ച് പഴയനിയമത്തിലെ ജോബിന്റെ പുസ്തകം സ്പർശിച്ചു.
തെക്കന്‍ തിരുവിതാംകൂറിലെ നേമം എന്ന സ്ഥലത്ത് പ്രേഷിതനായിരുന്ന ബുട്ടാരി എന്ന ഈശോസഭാ വൈദികനില്‍ നിന്ന് 1745 മെയ് 17-ന് ജ്ഞാനസ്നാനം സ്വീകരിച്ച ദേവസഹായം പിള്ള ഏറെ താമസിയാതെ തടങ്കലിലായി.
നീലകണ്ഠപിള്ള മതം മാറി ദേവസഹായം പിള്ളയായതും, സുവിശേഷം പ്രഘോഷിച്ചതും പ്രമാണിമാരെ ചൊടിപ്പിച്ചു. തുടർന്ന്, 4 കൊല്ലത്തെ കാരാഗൃഹ വാസത്തിനുശേഷം അദ്ദേഹത്തെ 1752 ജനുവരി 14-ന് രാജശാസന പ്രകാരം വെടിവെച്ചു കൊല്ലുകയായിരുന്നു.
300 വർഷത്തിനുശേഷം 2012 ഡിസംബർ 2-ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ഉയർത്തിയത്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.