
ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി “വാലന്റീന – ടു വേക്ക് അപ്പ് ദി സ്ട്രോംഗ് വുമൺ ഇൻ യു” എന്ന ടാഗ് ലൈനുമായി വനിതാ ദിനാഘോഷങ്ങൾ കെ.സി.വൈ.എം. ക്വീൻ ഓഫ് പീസ് എഴുപുന്ന യൂണിറ്റിന്റെ ആതിഥേയത്വത്തിൽ നടത്തപ്പെട്ടു.
അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെ.സി.വൈ.എം. കൊച്ചി രൂപതാ വൈസ് പ്രസിഡന്റ് ടിഫി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം സംസ്ഥാന ജോയിന്റ് ഡയറക്ടർ സിസ്റ്റർ റോസ് മെറിൻ S.D. മുഖ്യാതിഥിയായിരുന്നു. സ്ത്രീകൾ സ്വന്തം കരുത്ത് തിരിച്ചറിഞ്ഞു കൊണ്ട് സമൂഹത്തിലും സഭയിലും ശക്തമായ സാന്നിധ്യമായി നിലകൊള്ളണമെന്ന് സി. റോസ് മെറിൻ പറഞ്ഞു.
കൊച്ചി രൂപതയും ആശ്രയ് കൗൺസിലിംഗ് സെന്റെറും സംയുക്തമായി പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും തുറന്നു സംസാരിക്കുന്നതിനും കൗൺസിലിംഗ് സഹായം ലഭ്യമാക്കുന്നതിനുമായി നടപ്പിലാക്കുന്ന “സ്പീക്ക് ഔട്ട് ലൗഡ്” (Speak Out Loud) എന്ന പദ്ധതിയുടെ ഉദ്ഘാടനം കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടറി സ്മിത ആന്റണി നിർവഹിച്ചു.
സമൂഹത്തിൽ പെൺകുട്ടികൾക്ക് പലതരത്തിലുള്ള പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുമ്പോൾ അവരെ കേൾക്കുന്നതിനും, പ്രശ്ന പരിഹാരം കാണുന്നതിനും ഒരു വേദിയുണ്ടെങ്കിൽ, കൂടുതൽ പ്രശ്നങ്ങളിൽ ചെന്നുപെടാതെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്നും രൂപതാ പ്രസിഡന്റ് കാസി പൂപ്പന പറഞ്ഞു. ചടങ്ങിൽ കെ.സി.വൈ.എം. കൊച്ചി രൂപതാ മുൻ സെക്രട്ടറി നിഷ ഗോഡ്സൺ, രൂപത ഡയറക്ടർ ഫാ.മെൽട്ടസ് കൊല്ലശ്ശേരി, രൂപത പ്രസിഡന്റ് കാസി പൂപ്പന, സംസ്ഥാന സിൻഡിക്കേറ്റംഗം ഡാനിയ ആന്റെണി, രൂപത സെക്രട്ടറി അലീഷ ട്രീസ, സംസ്ഥാന സെനറ്റ് അംഗം തോബിത പി.റ്റി. തുടങ്ങിയവർ സംസാരിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.