
ജോസ് മാർട്ടിൻ
കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മാറി മാറിവരുന്ന ഭരണ പാർട്ടികൾ സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി കൊണ്ടിരിക്കുകയാണെന്നും, അതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും കൊച്ചി രൂപതാ കെ.എൽ.സി.എ. അധ്യക്ഷൻ പൈലി ആലുങ്കൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
കെ.സി.വൈ.എം. കൊച്ചി രൂപതാ വൈസ് പ്രസിഡന്റ് ഡാനിയ ആന്റണി അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.സി.വൈ.എം. കൊച്ചി രൂപത മുൻ പ്രസിഡന്റ് ജോസഫ് ദിലീപ്, മുൻകാല നേതാക്കളായ സുമിത്ത് ജോസഫ്, ബിജു അറക്കപ്പാടത്ത് എന്നിവർ സംസാരിച്ചു.
കെ.സി.വൈ.എം കൊച്ചി രൂപത വൈസ് പ്രസിഡന്റ് ടിഫി ഫ്രാൻസിസ്, രൂപതാ സെക്രട്ടറിമാരായ അലീഷാ ട്രീസ, ആന്റണി നിതീഷ്, വരുൺ രെജു, ബേസിൽ റിച്ചാർഡ്, സ്കോട്ട് എഡ്വേർഡ് യൂണിറ്റുകളിൽ നിന്നുള്ള കെ.സി.വൈ.എം. പ്രവർത്തകരും സന്നിഹിതരായിരുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.