Categories: Kerala

കെ.സി.വൈ.എം. സംസ്ഥാനതല സ്ഥാപകദിന ആഘോഷം നടത്തി

4-മത് സ്ഥാപകദിനത്തിന്റെ സംസ്ഥാനതല ആഘോഷങ്ങൾ കൊച്ചി തോപ്പുംപടിയിലെ കാത്തലിക് സെന്ററിൽ നടത്തി...

ജോസ് മാർട്ടിൻ

കൊച്ചി: കെ.സി.ബി.സി. യുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കേരള കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (കെ.സി.വൈ.എം.) 44-മത് സ്ഥാപകദിനത്തിന്റെ സംസ്ഥാനതല ആഘോഷങ്ങൾ കൊച്ചി തോപ്പുംപടിയിലെ കാത്തലിക് സെന്ററിൽ നടത്തി. കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് എഡ്‌വേർഡ് രാജു പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

തുടർന്ന്, എഡ്വേർഡ് രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം കൊച്ചി രൂപതാ വികാരി ജനറൽ മോൺ.ഷൈജു പര്യാത്തുശ്ശേരി നിർവഹിച്ചു. കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടറി ഫിലോമിന സിമി ഫെർണാണ്ടസ്, കൊച്ചി രൂപത ഡയറക്ടർ ഫാ.മെൽട്ടസ് ചാക്കോ, കൊച്ചി രൂപത പ്രസിഡന്റ് കാസി പൂപ്പന, കൊച്ചി രൂപത മുൻ പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ, സംസ്ഥാന സിൻഡിക്കേറ്റംഗങ്ങളായ എം.ജെ. ഇമ്മാനുവൽ, ഡാനിയ ആന്റണി തുടങ്ങിയവർ സംസാരിച്ചു.

1978-ൽ മാന്നാനം കെ.ഇ. കോളേജിൽ വെച്ച് രൂപപ്പെട്ട കെ.സി.വൈ.എം. ക്രൈസ്തവ ദർശനങ്ങളിൽ അതിഷ്ഠിതമായി കത്തോലിക്കാ യുവജനങ്ങളുടെ സമഗ്രവികസനം, സമൂഹത്തിന്റെ സമ്പൂർണ്ണ വിമോചനം എന്നീ ലക്ഷ്യങ്ങളുമായി കഴിഞ്ഞ 43 വർഷക്കാലം കേരള സമൂഹത്തിലേയും, കത്തോലിക്കാ സഭയിലെയും സമസ്ത മേഖലകളിലും സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. റീത്തുകൾക്കൾക്കും, കക്ഷി രാഷ്ട്രീയത്തിനും അതീതമായി സഹോദര്യത്തിന്റെയും സഹപ്രവർത്തനത്തിന്റെയും സമീപനം സ്വീകരിച്ചുകൊണ്ട് ഇന്നും മുന്നേറ്റം നടത്തികൊണ്ടിരിക്കുന്നു.

കെ.സി.വൈ.എം. കൊച്ചി രൂപതയുടെ ആതിഥേയത്വത്തിൽ നടന്ന ആഘോഷ പരിപാടികളിൽ കേരളത്തിലെ വിവിധ രൂപതാ, മേഖല, യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

7 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago