അനിൽ ജോസഫ്
കാട്ടാക്കട: ലോക്ഡൗണ്‍ കാരണം പിതാവിന്റെ മൃതസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനാകാതെ വൈദികരായ മക്കള്‍, ഓണ്‍ലൈനില്‍ ചടങ്ങുകള്‍ കണ്ടു. കാട്ടാക്കട കട്ടയ്ക്കോട്, മുഴവന്‍കോട്, കരിക്കകംന്തലവീട്ടില്‍, ജെ.റാഫേല്‍ (89) ന്റെ മൃതസംസ്കാര ചടങ്ങുകളിലാണ് നെയ്യാറ്റിന്‍കര രൂപതാഗംങ്ങളായ വൈദീകര്‍ ഫാ.ഗ്രിഗറി ആര്‍ബിക്കും ഫാ.ഡൈനീഷ്യസ് ആര്‍ബിക്കും പങ്കെടുക്കാനാവാതെ ഓണ്‍ലൈനില്‍ ചടങ്ങുകള്‍ വീക്ഷിച്ചത്.
കട്ടയ്ക്കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ഇന്ന് (14 04 2020) രാവിലെ 9 മണിക്കാണ് മൃതസംസ്കാര ചടങ്ങുകള്‍ നടന്നത്. സര്‍ക്കാര്‍ നിര്‍ദേശമുളളതിനാല്‍ 10 പേര്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ അധ്യാപകനായ ഫാ.ഗ്രിഗറി ആർബി കഴിഞ്ഞ ഒരു വര്‍ഷമായി ജര്‍മ്മനിയിലെ മ്യൂണ്‍സ്റ്റര്‍ രൂപതയിലെ റൊസെന്‍ഡാളിലെ സെന്‍റ് ഫാബിയന്‍ & സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ സേവനമനുഷ്ടിക്കുകയാണ്. നിലവില്‍ ജര്‍മനിയില്‍ കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രില്‍ 19 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുയാണ്.
ഫാ.ഡൈനീഷ്യസ് ആർബി വടക്കെ ഇന്ത്യയിലെ ഗ്വോളിയാര്‍ രൂപതയിലെ സെന്റ് പയസ് സ്കൂൾ മാനേജരും പ്രിൻസിപ്പാളുമായി സേവനം ചെയ്യുകയാണ്.
പരേതന്റെ ഭാര്യ: ബ്രിജിത്താള്‍;
മറ്റ് മക്കള്‍: ക്രിഷൻസ്യ (റിട്ട: റ്റീച്ചര്‍); ട്രീസാമ്മ (റിട്ട: റ്റീച്ചര്‍); രാജന്‍ റാഫേല്‍ (സ്നേഹപ്രവാസി മാസിക);
ക്ലാറന്‍സ് (ആര്‍.ബി.ഡ്രൈവിഗ് സ്കൂള്‍ കാട്ടാക്കട).
മരുമക്കള്‍: റോബര്‍ട്ട് (റിട്ട:കെഎസ്ആര്‍ടിസി); സെല്‍വ്വദാസ് (റിട്ട: സബ് ഇന്‍സ്പെക്ടര്)
പ്രാര്‍ത്ഥന 17/4/2020 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കട്ടയ്ക്കോട് സെന്റ് ആന്‍റണീസ് ഫെറോനാ ദേവാലയത്തിൽ നടക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.