അനില്‍ജോസഫ്
വത്തിക്കാന്‍ സിറ്റി : റഷ്യയെയും ഉക്രെയ്നെയും ഫ്രാന്‍സിസ് പാപ്പ പരിശുദ്ധ മറിയത്തിന്‍റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു. മാര്‍ച്ച് 25-ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന പെനന്‍സ് ആഘോഷവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റഷ്യയുയും യുക്രെയ്നെയും പരിശുദ്ധ മാതാവിന്‍റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കും.
വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന തപസ്സിന്‍റെ ആഘോഷ വേളയിലാണ് ഫ്രാന്‍സിസ് പാപ്പ റഷ്യയെയും ഉക്രെയ്നെയും മറിയത്തിന്‍റെ വിമല ഹൃദയത്തിലേക്ക് സമര്‍പ്പിക്കുന്നത്.
വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തയോ ബ്രൂണി യാണ് ഇക്കാര്യം അറിയിച്ചത്. പാപ്പക്കൊപ്പം വത്തിക്കാന്‍ പ്രതിനിധിയായി കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്കി ഫാത്തിമയില്‍ ഉക്രെയ്നെയും റഷ്യയെയും സമര്‍പ്പിച്ച് പ്രാര്‍ഥിക്കും.
ഫാത്തിമയിലുണ്ടായ മാതാവിന്‍റെ ദര്‍ശനത്തിനു ശേഷം മറിയത്തിന്‍റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചതിന്‍റെ വിവിധ സമയങ്ങളും പ്രസ്താവനയില്‍ ഉണ്ട്.
1917 ജൂലൈ 13 ന് ഫാത്തിമയില്‍ ദര്‍ശനത്തില്‍ മാതാവ് റഷ്യയെ തന്‍റെ വിമലഹൃദയത്തിലേക്ക് സമര്‍പ്പിച്ചിരുന്നു.
1952 ജൂലൈ 7-ന് റഷ്യയിലെ ജനങ്ങളെ മേരിയുടെ ഇമ്മാക്കുലേറ്റ് ഹാര്‍ട്ടിന് സമര്‍പ്പിച്ചു.
1964 നവംബര്‍ 21-ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ റഷ്യയെ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരിക്ക് സമര്‍പ്പണം പുതുക്കി.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1981 ജൂണ്‍ 7-ന് പെന്തക്കോസ്താ ആഘോഷ ദിനത്തില്‍ സെന്‍റ് മേരി മേജറിന്‍റെ ബസിലിക്കയില്‍ ആഘോഷിക്കാന്‍ ‘ആക്റ്റ് ഓഫ് എന്‍ട്രസ്റ്റ്മെന്‍റ്’ എന്ന പേരില്‍ ഒരു പ്രാര്‍ത്ഥന നടത്തിയിരുന്നു.
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്‍ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില് ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.