ജോസ് മാർട്ടിൻ
കൊച്ചി: പരിശുദ്ധ പിതാവിന്റെ ചാക്രികലേഖനങ്ങളുടെയും, പ്രബോധനങ്ങളുടെയും, കത്തോലിക്കാ സഭയുടെ ഔദ്യോഗിക രേഖകളുടെയും മലയാള വിവര്‍ത്തകനായി പുനലൂര്‍ രൂപതാഅംഗമായ റവ.ഡോ.ജേക്കബ് പ്രസാദിനെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിയമിച്ചു. കൂടാതെ, വിവര്‍ത്തനം ചെയ്യപ്പെടുന്ന പ്രബോധനഗ്രന്ഥങ്ങളുടെ പ്രസാധനത്തിന്റെ ജനറല്‍ എഡിറ്റർ ചുമതലയും അദ്ദേഹത്തിനാണെന്ന് കെ.സി.ബി.സി. ഔദ്യോഗിക വ്യക്താവ് ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റും, ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിശുദ്ധ പത്രോസിന്റെ ഒന്നാം ലേഖനത്തെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയ റവ.ഡോ.ജേക്കബ് പ്രസാദ് ദീര്‍ഘകാലം ആലുവ കാര്‍മ്മല്‍ഗിരി മേജര്‍ സെമിനാരിയില്‍ അധ്യാപകനായും, സെമിനാരിയുടെ റെക്ടറായും, ആലുവ പൊന്തിഫിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഫ്രഞ്ച്, ഇറ്റാലിയൻ, ജർമൻ, ലാറ്റിൻ, ഗ്രീക്ക്, ഹീബ്രൂ തുടങ്ങി ബഹുഭാഷാ പണ്ഡിതനായ ഫാ.ജേക്കബ് പ്രസാദ് നിലവിൽ കെ.സി.ബി.സി. ബൈബിള്‍ റിവിഷന്‍ കോര്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരുന്നു. മൂന്നുവര്‍ഷത്തേക്കാണ് പുതിയ നിയമനം.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.